മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട തരാം ആണ് ദുൽഖുർ.മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും വളരെ അതികം ശ്രെധ നേടിയ ഒരു നടൻ തന്നെയാണ്.
മലയാളത്തിൽ നിന്നും ഇത്രയധികം പ്രേക്ഷകപ്രീതി നേടിയ മറ്റൊരു നടൻ ഇല്ലെന്നുതന്നെ പറയാം.ഇപ്പോഴിത്ത ഹിന്ദി വെബ്സീരിസില് അഭിനയിക്കാനൊരുങ്ങു കയാണ് ദുല്‍ഖർ.
ജെന്റില്മാന്, ഗോ ഗോവ ഗോണ്, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരായ രാജ് – ഡി കെ ഒരുക്കുന്ന സീരിസിലാണ് ദുല്‍ഖര്‍ അഭിനയിക്കാൻ ഒരുങ്ങുന്നത്.രാജ്കുമാര് റാവോ, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പം സീരിസില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മൂന്നു കഥാപാത്രങ്ങളെ ചുറ്റിപറ്റിയുണ്ടാകുന്ന ചില സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സീരിസ് നിര്‍മ്മിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ കാരവാന്, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.
ചിത്രീകരണം ആരംഭിച്ചെങ്കിലും നിലവില്‍ കൊവിഡ് പോസിറ്റീവായി ക്വാറന്റീനിലിരിക്കുന്ന ദുല്‍ഖര്‍ ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. ദുല്‍ഖര്‍ കൊവിഡ് ഭേദമായതിന് ശേഷം ഷൂട്ടിംഗിനെത്തും. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.