മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ എന്ന മഹാ നടൻ.വില്ലൻ വേഷങ്ങളിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ തരാ ചക്രവർത്തിയായ അത്ഭുത പ്രതിഭ.
വില്ലനായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച ലാലേട്ടൻ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാള ചലച്ചിത്ര ലോകത്തെയും ഇന്ത്യൻ സിനിമയുടെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.
വിവിധ ഭാഷകളിലായി അനേകം മികച്ച കഥാപാത്രങ്ങൾ ആണ് മോഹൻലാൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ മോഹൻലാൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ കുറിച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.തന്റെ ഫാമിലിയോടൊപ്പം ഫോട്ടോ എടുത്ത മോഹൻലാലിനെ കുറിച്ചാണ് ജിസ് ജോയ് കുറിച്ചിരിക്കുന്നത്. മോഹൻലാൽ എന്ന മഹാ നടൻ ഒരു അത്ഭുതമാണെന്നും ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല, അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണെന്നും തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി തനിക്ക് പലപ്പോഴും ലാലേട്ടനെ തോന്നിയിട്ടുണ്ട് എന്നും ജിസ് ജോയ് കുറിക്കുന്നു.ജിസ് ജോയ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ആരാധകർക്ക് ഇടയിൽ വൈറൽ ആയി കഴിഞ്ഞു. മോഹൻലാൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ജിസ് ജോയിയുടെ വാക്കുകൾ.

ജിസ് ജോയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം

കൊച്ചിയിൽ My G യുടെ പരസ്യത്തിന്റെ ഷൂട്ട്‌ നടക്കുന്നു.. ബ്രേക്ക്‌ ടൈമിൽ അൽപ്പം മടിയോടെ (അതങ്ങനെയാണ് ) ഞാൻ ചോദിച്ചു.. സർ ഫാമിലി വന്നിട്ടുണ്ട് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്..!!ആണോ മോനെ.. വിളിക്കു ഇപ്പൊ സമയമുണ്ടല്ലോ ഇപ്പൊ തന്നെ എടുക്കാലൊ. ഞാൻ അവരെ വിളിപ്പിക്കുമ്പോഴേക്കും സർ വീണ്ടും എന്നോട്..

“മോനെ നമ്മൾ ആദ്യമായല്ലേ ഫാമിലി ഫോട്ടോ എടുക്കുന്നെ?മുരളി.. ജിഷാദ് ( ഇരുവരും ലാൽ സാറിന്റെ പ്രിയ കോസ്റ്റുമേഴ്‌സ്) വേറെ ഒരു ഷർട്ട് കൊണ്ടുവരൂ.. നിറമുള്ളത്. ഇവർക്കിത് ഫ്രെയിം ചെയ്യാൻ ഉള്ളതല്ലേ “!! അവർ ഉടനെ ഈ ഷർട്ട് കൊണ്ടുവന്നു കൊടുത്തു.. ഠപ്പേ എന്ന് അത് മാറി. ഫോട്ടോ ക്ലിക്ക് ചെയ്യും മുന്നേ ചോദിച്ചു ” മോനെ അപ്പുറത്തു ലൈറ്റ് അപ്പ്‌ ചെയ്ത് വെച്ചിട്ടുണ്ടല്ലോ ഫോട്ടോ ഷൂട്ടിനു വേണ്ടി.. നമുക്ക് അവിടെ ചെന്ന് എടുത്താലോ”??

ഞാൻ പറഞ്ഞു.. വേണ്ട സർ ഇത് തന്നെ ധാരാളം ഇവിടെ എടുത്താൽ മതി. ( അദ്ദേഹത്തെ മാക്സിമം കുറച്ചു ബുദ്ധിമുട്ടിച്ചാൽ മതിയല്ലോ എന്നോർത്തു ) “ഉറപ്പാണോ മോനെ .. ഓക്കേ എന്നാൽ ശെരി.. എടുക്കാം “( typical mohanlal സ്റ്റൈലിൽ ) അങ്ങനെ എടുത്തതാണീപ്പപത്തിരുപത്തഞ്ചു പരസ്യങ്ങൾ ഈ അത്ഭുതത്തെ വെച്ചു സംവിധാനം ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.. അത്ഭുതം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു ഞാൻ വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല.. അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന..

തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും പൊതുവെ ലാലേട്ടാ എന്ന് വിളിക്കുമ്പോ എനിക്ക് അങ്ങനെ വിളിക്കാൻ ഇന്ന്‌ വരെ സാധിച്ചിട്ടില്ല.. ലാൽ സർ എന്നേ വിളിച്ചിട്ടുള്ളു.. (കാരണം ഒന്നും ചോദിക്കരുത്.. അറിയില്ല. അതങ്ങനെയേ വരു. ഇത് വായിക്കുന്നവർ അതിനു വലിയ importance ഒന്നും കൊടുക്കണ്ട. വെറുതെ പറഞ്ഞെന്നേയുള്ളൂ ) ഓണക്കാലം ആണ്, മുറ്റത്തു പൂക്കളങ്ങൾ വിരിഞ്ഞു തുടങ്ങി.. ഹൃദയങ്ങളിൽ പൂക്കളങ്ങൾ ഇട്ടു തന്ന് .. തോളിൽ ഒന്ന് തട്ടി ഹൃദ്യമായ ഒരു ചിരിയോടെ മോനെ happy അല്ലേ എന്ന് ചോദിക്കുന്ന ഒരാളെ കുറിച്ച് എഴുതാൻ ഇതല്ലേ റൈറ്റ് സ്പേസ്, റൈറ്റ് സീസൺ!!-ജിസ് ജോയ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇതുവരെ മലയാളത്തിൽ അധികം ചര്‍ച്ച ചെയ്യാത്ത ചിന്തയാണ് മോൺസ്റ്ററിനെ വേറിട്ടു നിർത്തുന്നത് ; കുറിപ്പ് ശ്രദ്ധ നേടുന്നു

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ഒരു മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100…

മമ്മുക്ക ഉടനെ നാഷണൽ അവാർഡ് തൂക്കും, മുരുഗനെ തീർക്കും, അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട് എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങൾ ഒരാളുമാണ് മലയാളികളുടെ…

മോഹൻലാലൊന്നും അല്ല ലോകസിനിമ കണ്ട കംപ്ലീറ്റ് ആക്ടർ, അത് ആ താരം ആണ് വൈറൽ ആയി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

എനിക്ക് ജീവിക്കണമെടാ മൈ€@#&.., തെറി പറഞ്ഞും തുള്ളിച്ചാടിയും ഷൈൻ ടോം ചാക്കോയുടെ ഡബ്ബിങ് – വീഡിയോ വൈറൽ

ജിജോ ആന്റണി സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ…