ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് വിവേക് ഒബ്റോയ.മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരനായ വില്ലനാണ് വിവേക് ഒബ്റോയി എന്ന് തന്നെ പറയാം.ലൂസിഫറിലെ ബോബി എന്ന വില്ലൻ കഥാപാത്രത്തെ മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാൻ സാധിക്കില്ല.വിവേകിന്റെ മുഖവും വിനീതിന്റെ ശബ്ദവും കൂടി ചേർന്നപ്പോൾ ഈ വില്ലന് കൂടുതൽ ആരാധകരുണ്ടായി.ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം നിർവഹിച്ച ചിത്രമായ കടുവായിലും വില്ലൻ വേഷത്തിൽ തന്നെയായിരുന്നുവെന്ന് വിവേക് ഒബ്രോയ് എത്തിയിരുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവേക് തുറന്നു പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്.കമ്പനി എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ തന്നെ മലയാളം ഡയലോഗുകൾ എഴുതിവെക്കുന്നുണ്ടായിരുന്നു. ഒരുപാട് എഫർട്ട് എടുത്താണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിക്കുന്ന സമയത്ത് ഭാഷകൾ കൈകാര്യം ചെയ്യുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ് എന്ന് വിവേക് പറയുന്നു.അതുകൊണ്ട് തന്നെ ലിപ്പ് സിങ്ക് ശരിയാകാൻ വേണ്ടി ഞാനും മലയാളം ഡയലോഗുകൾ തന്റെ ഭാഷയിൽ എഴുതി ആണ് സംസാരിച്ചിട്ടുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്.
പൃഥ്വിരാജ് തനിക്ക് സഹോദരനെപ്പോലെയാണ്. ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നതാണ് ആഗ്രഹം. അതുപോലെതന്നെ മലയാളസിനിമയും മലയാള സിനിമാ പ്രേക്ഷകരും എന്നെ രണ്ടുകൈയും നീട്ടി എന്നെ സ്വീകരിച്ചത് തീർത്തും ഒരു അഭിമാനകരമായ കാര്യമാണെന്നും വിവേക് ഒബ്റോയി പറഞ്ഞു.ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ വിവേകിന് സാധിച്ചിരുന്നു. കടുവ എന്ന ചിത്രത്തിലൂടെ അത് ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു വിവേക് ചെയ്തിരുന്നത്.