മമ്മൂട്ടിയെയും പൃഥ്വിരാജിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹൻലാലിന്റെ സംവിധാനത്തിൽ പുതിയ ചിത്രം അണിയറിയിൽൽ ഒരുങ്ങുന്നതായുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും ചിത്രം നിർമിക്കുക എന്ന തരത്തിലും വാർത്തകൾ എത്തുന്നുണ്ട്.
ഹനീഫ് അദേനിയായിരിക്കും സിനിമയുടെ തിരക്കഥ എന്നും പറയപ്പെടുന്നു. മമ്മൂട്ടിയെ നായകനാക്കി ‘ദി ഗ്രേറ്റ് ഫാദർ’ എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് എത്തിയ ഹനീഫ് ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നു. ‘കെജിഎഫി’ന്റെ സംഗീത സംവിധായകനായ രവി ബർസുർ ആയിരിക്കും സിനിമയ്ക്കായി സംഗീതം ഒരുക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.
മോഹൻലാൽ അഭിനയിക്കാത്ത ആദ്യ ആശിർവാദ് സിനിമയായിരിക്കുമിത്.
ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടന്നിട്ടില്ലെങ്കിലും നിരവധി ആരാധകർ സിനിമയുടെ ഫാൻ മെയിഡ് പോസ്റ്ററുകളും ഒരുക്കി കഴിഞ്ഞു.നിലവിൽ ‘ബറോസ്’ ആണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക. മോഹൻലാലിന്റെ സംവിധാനത്തിൽ മമ്മുട്ടിയും പ്രിത്വിരാജും ഒരുമിച്ച് ഒരു ചിത്രം വന്നാൽ അത് ഇന്ത്യൻ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ട്ടിക്കും എന്ന കാര്യം ഉറപ്പ് ആണ്.