അന്യ ഭാഷകളിൽ നിന്നും വന്ന് മികച്ച സിനിമകളിലൂടെ തെലുഗ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മികച്ച നടന്മാരാണ് രജനി കാന്ത്, വിക്രം, സൂര്യ എന്നിവർ. എന്നാൽ ഇപ്പോൾ ഇതാ ഇവരുടെ കൂടെ ദുൽഖർ സൽമാനും ഇടം പിടിച്ചിരിക്കുകയാണ്. ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി പൂർണ്ണമായും തെലുങ്കിൽ ചിത്രീകരിച്ച ചിത്രമാണ് സീത രാം.പ്രണയിക്കുന്നവർക്കും പ്രണയം എന്തെന്ന് ഒരിക്കൽ പോലും അറിഞ്ഞവർക്കും ഈ സിനിമ നിരാശ നൽകുന്നില്ല.ഇന്ത്യ -പാക് യുദ്ധ പശ്ചാത്തലത്തിലെ പ്രണയകഥയാണ് സീതാ രാമം.
മികച്ച തിരക്കഥ ഉള്ളതുകൊണ്ടും, എല്ലാ കഥാപാത്രങ്ങളും ഒന്നിന്ന് ഒന്ന് മികച്ച രീതിയിൽ അഭിനയം കാഴ്ചവച്ചതുകൊണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ ചിത്രമായി ഇത് മാറുകയും ചെയ്തു. സൂര്യയ്ക്ക് പിന്നാലെ തെലുങ്കിൽ ഇത്രയും വലിയ റെക്കോർഡ് സൃഷ്ടിക്കുന്നത് ദുൽകർ ആണ്.മലയാളത്തിൽ നിന്നും ഇത് ആദ്യമായി തന്നെയാണ് ഇത്തരത്തിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ ഒരു നടൻ വേറെ ഉണ്ടായി കാണില്ല.
ചിത്രം സെപ്റ്റംബർ 9 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് തുടങ്ങി. ഇതുവരെ ദുൽക്കർ ചെയ്ത സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രവും, കഥ പ്രമേയവും ആയിരുന്നു സീത റാമിലേത്. ചിത്രത്തിൽ ദുൽഖറിന് നായികയായി എത്തിയത് മൃണാൾ ടാകോർ ആണ്.