മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ.പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ അറിയിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്.മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു.ഈ കോമ്പിനേഷൻ മലയാളി സിനിമ പ്രേഷകർക്ക് എന്നും ഒരു ഹരം തന്നെയായിരുന്നു.ഷാജി കൈലാസിന്റെ ഒരു അഭിമുഖത്തിൽ മോഹന്‍ലാല്‍ ആയിട്ട് അടുത്തത് ഹെവി പടം ആയിരിക്കുമെന്നും എന്നാലേ എനിക്കൊരു എനര്‍ജി ഉണ്ടാകൂവെന്നും സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണെന്നും അദ്ദേഹം പറയുന്നു.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ 30-ാം ചിത്രമെന്ന പ്രത്യേകതകൂടി എലോണിനുണ്ട്.
ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആയിരിക്കും എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംവിധയകാന്‍ ഷാജി കൈലാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രമെത്തുന്നതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഇതിനെപറ്റി ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ ഒരു തീയേറ്റർ റിലീസ് തന്നെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.