പ്രായം വെറും അക്കം മാത്രമാണ് എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കയുടെ 71ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം.എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരു മാണ് രംഗത്ത് എത്തിയിരുന്നത്.ഇപ്പോൾ തന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എനിക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും നല്കിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു. ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്ബോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നുവെന്ന് എനിക്ക് തോന്നുന്നു. നിങ്ങളെല്ലാവരുടെയും മുന്നില്‍ വിനയാന്വിതനായി ഞാന്‍ ഇവിടെ നില്ക്കുന്നു. ഞാന്‍ ശ്രമിക്കുമെങ്കിലും നിങ്ങള്‍ എല്ലാവര്ക്കും മറുപടി നല്കാന് എനിക്കാവില്ല. അതിനാല്‍ ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്റെ നന്ദി പറച്ചിലായി കരുതണം.
നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.