പ്രായം വെറും അക്കം മാത്രമാണ് എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കിന്ന് 71ാം പിറന്നാള്‍. ഒരേ സമയം അച്ഛനായും മകനായും വ്യത്യസ്ത ഭാവത്തിലും രൂപത്തിലും നിറഞ്ഞാടിയ മലയാളത്തിന്റെ മഹാനടന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിലടക്കം വിവിധ ഭാക്ഷകളിലായി ആരാധകര്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ്.1971 കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സത്യൻ നായകനായി വന്ന അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കടന്നുവരവ്. പിന്നീട് 1980കളിലെ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലില്‍ മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിഞ്ഞു.പിന്നീട് അങ്ങോട്ട് മമ്മൂട്ടിയുടെ കാലമായിരുന്നു മലയാള സിനിമയില്‍. കെ.ജി ജോര്‍ജ്, പി.ജി. വിശ്വംഭരന്, ഐ.വി. ശശി, ജോഷി, സത്യന് അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ അദ്ദേഹം പകര്‍ന്നാടിയത് എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍.
ഇപ്പോൾ മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് നിരവധി തരങ്ങളാണ് എത്തിയിരിക്കുന്നത്.എന്നാൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയും നടിയുമായ നവ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ഒരു ഫാന്‍ ഗേളിന്റെ ആശംസയെന്നാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.ഹാപ്പി ബെര്‍ത്ത്ഡെ സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക, മലയാളികളുടെ അഭിമാനം, അഭിനയത്തിന്റെ രാജാവ്..ഒരു സാധാരണ പ്രേക്ഷക എന്ന നിലയില്‍ അമരവും വാത്സല്യവും സഗാരം സാക്ഷിയും തനിയാവര്‍ത്തനവും കണ്ട് നിങ്ങള്‍ക്ക് വേണ്ടി കരഞ്ഞു. ഇപ്പോള്‍ ഭീഷ്മയില്‍ നിങ്ങളെ സ്ക്രീനില്‍ കണ്ടപ്പോള്‍ വിസിലടിച്ചു. ഈ ലെഗസി ഇപ്പോഴും തുടരുന്നു’ നവ്യ കുറിച്ചു.