മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരു മാണ് രംഗത്ത് എത്തിയിരിക്കുന്നത്.എന്നാൽ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ ജ്യേഷ്ഠന് തന്നെയാണ് മമ്മൂട്ടി എന്ന് പറഞ്ഞ് ആശംസകളുമായി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
കൂടെ പിറന്നിട്ടില്ല എന്നിട്ടും ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്.എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠന് തന്നെയാണ് അദ്ദേഹം. ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജ്യേഷ്ഠന്. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍.ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം.ജന്മനാളില് എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഹാപ്പി ബര്ത്ഡേ ഇച്ചാക്ക, ലോട്സ് ഓഫ് ലവ് ആന്‍ഡ് പ്രേയേഴ്സ്- മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞു.
1971 കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സത്യൻ നായകനായി വന്ന അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കടന്നുവരവ്.ഇപ്പോൾ മലയാളികളുടെ നിത്യ യ്യവന നായകൻ.