ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് മലയാളികളുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ഇപ്പോൾ മോഹൻലാലിനെ പറ്റി ഒരു ആരാധകൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ആണ് വൈറൽ ആയി മാറിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:-“സിനിമാ നടന്മാരെ ദുബായിൽ കുറെ കാണാറുണ്ടെങ്കിലും അവരുടെ കൂടെ ഫോട്ടോ എടുക്കാറൊന്നുമില്ല.
ആദ്യമായിട്ടാണ് ഒരു mainstream cinema actor-നോട് സംസാരിക്കുന്നതും ഒരുമിച്ചു ഫോട്ടോ എടുക്കുന്നതുമൊക്കെ!
അത് ലാലേട്ടന്റെ കൂടെയായതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും!!
ദുബായിൽ, അനിയൻ ജോലി ചെയ്യുന്ന gym മുതലാളി Dr. Jaison ലാലേട്ടനുമായി വളരെ അടുപ്പമുള്ള ആളാണ്. ലാലേട്ടൻ ഇടയ്ക്കിടെ ഇവരുടെ ജിമ്മിൽ workout ചെയ്യാൻ വരുന്നത് കൊണ്ട് ലാലേട്ടന് അനിയനെയും നല്ല പരിചയമാണ്.
അങ്ങനെ ഈ കഴിഞ്ഞ ആഴ്ച്ച അദ്ദേഹം ജിമ്മിൽ വന്നപ്പോൾ പുള്ളി അനിയനോട് പറഞ്ഞു, “അലീ നിന്റ അച്ഛനും അമ്മയുമൊക്കെ ഇവിടെയുണ്ടല്ലോ, അവരെയൊക്കെ ഒന്നു കാണാൻ പറ്റുമോ എന്ന്”
ഉടനെ അവൻ ഞങ്ങളെ വിളിച്ച് പറഞ്ഞു; ഞങ്ങൾ കറാമയിൽ എത്തി.
ജിമ്മിൽ ചെന്നപ്പോൾ, ഇത്രയും പ്രായമുള്ള ഒരു മനുഷ്യന്റെ Workout-ലുള്ള dedication കണ്ട് അന്തം വിട്ടു പോയി! അത്രയ്ക്കും ഹെവി ആയിട്ടാണ് പുള്ളി weight എടുക്കുന്നതും മറ്റു excercises ചെയ്യുന്നതുമൊക്കെ!!
ഞങ്ങളെ കണ്ട പാടെ workout നിർത്തി അടുത്ത് വന്നു കുശലം പറഞ്ഞു. സംസാരിക്കുമ്പോൾ ആൾ പൊതുവെ കുറച്ചു shy ആണെന്ന് തോന്നുമെങ്കിലും നല്ല humor sense ഉള്ള ആളാണ്. പോരുന്നതിനു മുൻപ് ഞങ്ങൾ അനിയന്റെ ബോസ്സിന്റെ കൂടെ ഫോട്ടോ എടുക്കാൻ നിന്നപ്പോൾ ലാലേട്ടൻ തന്നെ തലങ്ങും വിലങ്ങും ഫോട്ടോസ് എടുത്തു തന്നു. യാതൊരു ജാഡയുമില്ലാത്ത ഒരു പച്ച മനുഷ്യൻ!”