എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ആറ് മാസത്തെ ക്രാഷ് കോഴ്സ് കൊണ്ട് നേടി എടുക്കാം എന്ന ആശയത്തിൽ ഊന്നി വളരെ നന്നായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ പ്ലസ് അക്കാഡമിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. സെപ്റ്റംബർ രണ്ടാം തീയതി രാവിലെ ആണ് സ്ഥാപനത്തിന്റെ തൃശൂർ ബ്രാഞ്ച് ഉദ്ഘാടനം നടന്നത്. തൃശൂർ ബ്രാഞ്ച് മാനേജർസ് ആയ ഷാരോൺ, സനൽ എന്നിവരുടെ മാതാപിതാക്കളായ ശ്രീമതി ഷീല, ശ്രീമതി ഇന്ദിര എന്നിവർ ചേർന്നാണ് തൃശൂർ സിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്തിയത്.

ഉദ്ഘാടന വേളയിൽ ഫ്യൂച്ചർ പ്ലസ് അക്കാഡമിയുടെ മാനേജിങ് ഡയറക്ടേഴ്സ് ആയ പ്രശോഭ്, നക്കാഷ്, മുഹമ്മദ് ഷഹിമിൽ എന്നിവർ സന്നിഹിതർ ആയിരുന്നു. കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഇവിടെ വിദ്യാർഥികൾക്ക് നൽകി വരുന്നത്. ഇത്തരത്തിൽ വിദ്യർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന വളരെ മികച്ച ഉന്നത നിലവാരം ഉള്ള സ്ഥാപനം ആണ് ഫ്യൂച്ചർ പ്ലസ് അക്കാഡമി.

കേന്ദ്ര സർക്കാർ സ്ഥാപനം ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന്റെ നിയത്രണത്തിൽ ഉള്ള പരീക്ഷ ആണ് ഇവിടെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്നത്. വർഷത്തിൽ രണ്ട് തവണ അഖിലേന്ത്യ തലത്തിൽ ഈ പരീക്ഷ നടക്കുന്നുണ്ട്. ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ പാസ് ആയാൽ പഠിക്കാവുന്ന എല്ലാ കോഴ്സുകൾക്കും ഫ്യൂച്ചർ പ്ലസ് അക്കാഡമിയിലെ ഈ കോഴ്സ് പാസ്‌ ആയാൽ അപേക്ഷിക്കാൻ സാധിക്കും. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും അംഗീകരിച്ച കോഴ്സ് ആയത് കൊണ്ട് തന്നെ എഞ്ചിനീയറിങ്ങ്, മെഡിക്കൽ, ഐ ടി ഐ തുടങ്ങി എല്ലാ വിധ പ്രഫഷണൽ കോഴ്സുകൾക്കും അപേക്ഷിക്കാൻ ഫ്യൂച്ചർ പ്ലസ് അക്കാഡമിയുടെ ഈ കോഴ്സ് പൂർത്തിയാക്കിയവർക്ക് സാധിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾക്കും ഇത് വെച്ച് അപേക്ഷ നൽകാൻ സാധിക്കും. വിവിധ കാരണങ്ങൾ കൊണ്ട് പഠനം തുടരാൻ സാധിക്കാതെ വന്നവർക്കും പഠനം ഇടക്ക് വെച്ച് നിർത്തിയവർക്കും ഈ കോഴ്സ് പഠിച്ചു ഒരു വർഷത്തിനകം പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് നേടി എടുക്കാൻ സാധിക്കുന്നത് ആണ്. ഇന്ത്യക്ക് അകത്തും പുറത്തും ഇവർക്ക് നിരവധി പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. കേരളത്തിൽ ഇടുക്കി ജില്ലയിൽ ഒഴികെ എല്ലാ ജില്ലയിലും പരീക്ഷ കേന്ദ്രങ്ങൾ നിലവിൽ ഉണ്ട്.

14 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാവുന്നതാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രധാനമായും ലാംഗ്വേജ് ഉൾപ്പെടെ 13 സബ്ജക്ടുകൾ നിലവിലുണ്ട് ഇതിൽ നിന്നും ആറ് സബ്ജക്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ് ലാംഗ്വേജ് ഒരു നിർബന്ധമാണ് ബാക്കിയുള്ള സബ്ജക്റ്റ് കളിൽ നിന്ന് നാലെണ്ണം തിരഞ്ഞെടുക്കേണ്ടത് ആണ് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷകൾ എഴുതാവുന്നതാണ്. ലാംഗ്വേജ്:- ഇംഗ്ലീഷ്, ഹിന്ദി, മലയാളം. സബ്ജക്റ്റ്:-മാത്തമാറ്റിക്സ്‌, സയൻസ് ആൻഡ് ടെക്നോളജി, സോഷ്യൽ സയൻസ്, എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, ഹോം സയൻസ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സൈക്കോളജി, ഇന്ത്യൻ കൾച്ചർ ആൻഡ് ഹെറിട്ടേജ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ഈ കോഴ്സുകൾക്ക് യാതൊരു വിധ പ്രായപരിധിയും നിലവിൽ ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് ഫ്യുച്ചർ പ്ലസ് അക്കാദമിയുടെ ഓഫീസുമായി ബന്ധപ്പെടുക.

Call:-9995020237,9995020238

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സ്പടികത്തോടും ലാലേട്ടനോടുമുള്ള സ്നേഹം തുറന്ന് പറഞ്ഞ് കാർത്തി

തമിഴ് യുവ താരം കാർത്തി നായകനായ ഏറ്റവും പുതിയ ചിത്രം വിരുമാൻ ഈ വരുന്ന വെള്ളിയാഴ്ച…

വിജയ് ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ, ഞെട്ടിത്തരിച്ച് ആരാധകർ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…

ആ കഥാപാത്രം ചെയ്യാൻ ജയറാം തയ്യാറായില്ല ; അങ്ങനെ സംഭവിച്ചെങ്കിൽ സിനിമയ്ക്ക് മറ്റൊരു ട്രാക്ക് കിട്ടുമായിരുന്നു

മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ മോളിവുഡിനു വേണ്ടി സമ്മാനിച്ച അതുല്യ സംവിധായകനാണ് സിദ്ധിഖ്.…

ഹരിപ്പാടിനെ ഇളക്കി മറിച്ച് മമ്മുക്ക, മെഗാസ്റ്റാറിനെ ഒന്ന് കാണാൻ എത്തിയത് ലക്ഷക്കണക്കിന് ആരാധകർ

മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളും എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ആണ് മെഗാസ്റ്റാർ…