കഴിഞ്ഞ മാസം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ഒരു ചിത്രം ആണ് ബീയൊണ്ട് ദി സെവൻ സീസ്‌. അറേബ്യൻ വേൾഡ് റെക്കോർഡ് ഒക്കെ സ്വന്തമാക്കിയ ശേഷം ആണ് ചിത്രം പ്രദർശനനത്തിന് എത്തിയിരുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇരുപത്തി ആറ് ഡോക്ടർമാർ ആണ് ബീയൊണ്ട് ദി സെവൻ സീസ്‌ എന്ന ഈ ചിത്രത്തിന്റെ ക്യാമറക്ക് പിന്നിലും മുൻപിലുമായി വർക്ക്‌ ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു തിരക്കഥ ആണ് ചിത്രത്തിന്റേത്. റോയ്, ഡോക്ടർ സ്മൈലി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ജി സി സിയിൽ റിലീസ് ആയിരിക്കുകയാണ് ബീയൊണ്ട് ദി സെവൻ സീസ്‌. വളരെ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് അവിടെ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ നായകനായി എത്തിയ പീറ്റർ ടൈറ്റസും വേറെ വളരെ പ്രധാനപ്പെട്ട വേഷത്തിൽ എത്തിയ ഡോക്ടർ പ്രശാന്ത് നായരും ഇവരെ രണ്ട് പേരെ കൂടാതെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോക്ടർമാരും വളരെ മികച്ച രീതിയിൽ ആണ് തങ്ങളുടെ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. ഇവരെ കൂടാതെ പ്രേക്ഷകർക്ക് സുപരിചിതരായ കിരൺ അരവിന്ദാക്ഷൻ, സിനോജ്, സാവിത്രി ശ്രീധരൻ എന്നിവരും തങ്ങൾക്ക് ലഭിച്ച റോളുകൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഡോക്ടർ സ്മൈലിയും പ്രതീഷ് ഉത്തമനും ചേർന്ന് വളരെ മികച്ച രീതിയിൽ ആണ് ചിത്രം മുന്നോട്ട് കൊണ്ടുപോയിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിംഗ്, സംഗീതം എന്നിങ്ങനെ ടെക്‌നിക്കൽ വശങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വളരെ നന്നായിരുന്നു. കുറെ കാലത്തിന് ശേഷം ആണ് ഒരു ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്നത്. എല്ലാവർക്കും കുടുംബ സമേതം തിയേറ്ററുകളിൽ പോയി കാണാവുന്ന വളരെ മികച്ച ഒരു ചിത്രം തന്നെ ആണ് ബീയൊണ്ട് ദി സെവൻ സീസ്‌.

Leave a Reply

Your email address will not be published.

You May Also Like

വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ദുൽഖറിന്റെ പരസ്യത്തിൽ നിന്ന് കോപ്പി അടിച്ചതോ?

തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. നിലവിൽ ദളപതി വിജയിയുടെ…

ഇരയായി നിന്ന് കൊടുത്തിട്ട് പരസ്യമായി സഹായം തേടുന്നത് ശരിയല്ല : മംമ്ത മോഹൻദാസ്

മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുകയാണ് .…

മമ്മൂട്ടിയോടൊപ്പം വർക്ക്‌ ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് ‘റോഷാക്ക് സിനിമയുടെ അണിയറ പ്രവർത്തകർ

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം…

ഇത്രയും സൗന്ദര്യമുള്ള ഒരു നടി ഇന്ത്യൻ സിനിമയിൽ വേറെയില്ല, കല്യാണിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ സംവിധാനയകൻ പ്രിയദർശന്റെയും പ്രിയ നായിക ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. കൃഷ് 3…