മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’.ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം വിഷുവിന് തീയറ്ററിലേക്ക് എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. പൂർണ്ണമായും ത്രീഡിയിൽ അണിയിച്ചൊരുക്കുന്ന ചിത്രം വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാൻ പോകുന്നത്.2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു.ചിത്രം നിരമിക്കുന്നത് ആശിർവാദ് പ്രൊഡക്ഷൻ ആണ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക എന്നും,ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത് എന്നും,എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമ്മിക്കും എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍, സമ്മര്‍ റിലീസായാണ് ഈ ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്യുന്നതെന്നാണ് മലയാളത്തിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റായ എ ബി ജോര്‍ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ സെന്‍സറിങ് പൂര്‍ത്തിയാക്കുന്ന ബറോസിന്റെ ട്രൈലെര്‍ ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജോ നവോദയ തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ നാനൂറു വര്‍ഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

മമ്മൂക്കക്കും ലാലേട്ടനും ഇനി ഒരു നാഷണൽ അവാർഡോ ബെസ്റ്റ് ആക്ടർ കിട്ടില്ല, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

സിനിമയിൽ അനുദിനം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മാറി തുടങ്ങുന്ന സിനിമയെക്കുറിച്ച് ചിലർ പലതരത്തിലുള്ള…

പരിഹാസങ്ങളിൽ നിന്ന് ഉയർന്നുവന്ന മഹാനടനാണ് ദളപതി വിജയ്

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

ഭീഷ്മപർവ്വം,കടുവ എന്നി ചിത്രങ്ങളെ കടത്തിവെട്ടി റേറ്റിംഗിൽ ബ്രോ ഡാഡി മുന്നിൽ

തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം…

അന്ന് ദിലീപിനെ കണ്ടപ്പോൾ സഹിച്ചില്ല; ദിലീപേട്ടനെ ജയിലിൽ സന്ദർശിച്ച കൊല്ലം തുളസി പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ വീണ്ടും വെളിപ്പെടുത്തലുമായി പുറത്ത് പേടിക്കുന്നത് നടൻ കൊല്ലം തുളസി ആണ്.…