ഒട്ടനേകം ആരാധകർ സാധാരണക്കാരുടെ ഇടയിലും സെലിബ്രിറ്റികൾക്കിടയിലും ഉള്ള താരമാണ് ദളപതി വിജയ് അദ്ദേഹത്തിന്റെ സിമ്പിൾ സിറ്റിയും ക്യാരക്ടറും ഇഷ്ടമല്ലാത്തവരായി സിനിമ ലോകത്ത് പോലും ആളുകൾ കുറവാണ് ഇഷ്ടനടനായ ദളപതി വിജയോടൊപ്പം വിമാനയാത്ര നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ശരത്കുമാറിന്റെ മകളും തമിഴ് നടിയുമായ വരലക്ഷ്മി ശരത് കുമാർ. തന്റെ ഹൈദരാബാദിലേക്കുള്ള യാത്രക്കിടയാണ് ദളപതി വിജയ് കണ്ടുമുട്ടിയത് എന്നും ഇത്ര അടുത്തിരുന്ന് സന്തോഷത്തോടെ താൻ മറ്റാരുടെ ഒപ്പവും യാത്ര ചെയ്തിട്ടില്ല എന്നും താരം പങ്കുവെച്ചുകൊണ്ട് കുറിപ്പായി എഴുതി.
വിമാനത്തിൽ നിന്നും വിജയോടൊപ്പമുള്ള സെൽഫി ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. താൻ അടുത്തിടെ ഒന്നും ഇത്രയും സന്തോഷവതി ആയിട്ടില്ല എന്നും താരം പറഞ്ഞു ഇത്രയും നല്ല ഒരു വിമാനയാത്ര ഹൈദരാബാദിലേക്ക് അടുത്തൊന്നും എനിക്ക് ലഭിച്ചിട്ടില്ല തൊട്ടടുത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ദളപതി വിജയ് ഉണ്ടായിരുന്നതാണ് ഏറ്റവും അഭിമാനമുള്ള നിമിഷം. എന്തൊരു നല്ല ദിവസം ഒരുപാട് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം പങ്കുവെച്ച് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചോ വാക്കുകൾ ആണിത്.
ദളപതി വിജയുടെ വരാനിരിക്കുന്ന ചിത്രമായ വാരിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുടെ ഭാഗമായാണ് താരം ഹൈദരാബാദിലേക്ക് വിമാനത്തിൽ യാത്ര ചെയ്തത് ചിത്രം വംശി പടയിപ്പിള്ളി ആണ് സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദന പ്രകാശ് രാജ് യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ഒരേ സമയം തന്നെ തമിഴ് തെലുങ്ക് ഭാഷകളിൽ വളരെ കാലത്തിനുശേഷം എത്തുന്ന വിജയിച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിലുണ്ട് അടുത്തവർഷം പൊങ്കലിലാണ് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം,ർപ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.’ബീസ്റ്റ്’ എന്ന ചിത്രമാണ് വിജയ്യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നെല്‍സണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ ‘ബീസ്റ്റ്’ ആയിരുന്നില്ല.