മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയ യുവ നടി ആണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആണ് ഹണി റോസ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള ഹണി റോസിന് അവിടെയെല്ലാം ഒരുപാട് ആരാധകർ ഉണ്ട്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും തന്റെ കൈ മുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ് ഹണി റോസ്.
സിനിമയിൽ വന്നിട്ട് പതിനേഴ് വർഷത്തോളം ആയ ഹണി റോസ് ഒട്ട് മിക്ക സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്. ബോയ്ഫ്രണ്ട് എന്ന ചിത്രം വഴി അരങ്ങേറ്റം കുറിച്ചെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ആണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി മോഹൻലാൽ ആണെന്ന് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാള സിനിമയുടെ രാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കൈത്താങ്ങ് തന്റെ സിനിമ ജീവിതത്തിൽ ഉടനീളം ഉണ്ടായിട്ടുണ്ട് എന്നും ഹണി റോസ് പറഞ്ഞു.
മോഹൻലാലിനെ നായകൻ ആക്കി സിദ്ധിക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രം ആണ് ഹണി റോസ് അഭിനയിച്ച് റിലീസ് ആയ അവസാന ചിത്രം. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ചിത്രം ആണ് ഹണി റോസ് അഭിനയിച്ച് ഇനി പുറത്ത് വരാൻ ഉള്ള ചിത്രം. നന്ദമൂരി ബാലകൃഷ്ണ നായകൻ ആകുന്ന പുതിയ തെലുങ്ക് ചിത്രത്തിലും നായികയായി എത്തുന്നത് ഹണി റോസ് ആണ്.