മലയാളികളുടെ പ്രിയപ്പെട്ട യങ് സൂപ്പർ സ്റ്റാർ പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി അൽഫോൻസ് പുത്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഗോൾഡ്. സെപ്റ്റംബർ എട്ടാം തീയതി ഓണം റിലീസ് ആയി ചിത്രം ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തും. നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ വരുന്ന ചിത്രം ആണ് ഗോൾഡ്. പ്രേമം എന്ന സൗത്ത് ഇന്ത്യൻ സെൻസഷണൽ ഹിറ്റ് ചിത്രത്തിന് ശേഷം നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ആണ് ഒരു അൽഫോൻസ് പുത്രൻ ചിത്രം റിലീസിന് ഒരുങ്ങുന്നത്.
പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ആണ് ഗോൾഡ് നിർമ്മിച്ചിരിക്കുന്നത്. സൂപ്പർസ്റ്റാർ നയൻതാര ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രിത്വിരാജിനെയും നയൻതാരയെയും കൂടാതെ ലാലു അലക്സ്, അജ്മൽ അമീർ, ചെമ്പൻ വിനോദ് ജോസ്, റോഷൻ മാത്യു, ഷമ്മി തിലകൻ, ദീപ്തി സതി, പ്രേം കുമാർ, മല്ലിക സുകുമാരൻ, ബാബു രാജ്, സുരേഷ് കൃഷ്ണ, ഇടവേള ബാബു, അബു സലിം, അൽത്താഫ് സലിം, സൈജു കുറുപ്പ്, ജഗദീഷ്, കൃഷ്ണ ശങ്കർ, വിനയ് ഫോർട്ട്, സാബുമോൻ, തെസ്നിഖാൻ, ജാഫർ ഇടുക്കി, ശബരീഷ് തുടങ്ങി വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഗോൾഡ് പ്രീ റിലീസ് ബിസിനസ് ആയി നേടിയത് മുപ്പത് കോടിയോളം രൂപയാണ്. ഒരു പ്രിത്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീ റിലീസ് ബിസിനസ് ആണ് ഇത്. റെക്കോർഡ് തുകയ്ക്ക് ആണ് ചിത്രത്തിന്റെ തമിഴ് ഡിസ്ട്രിബ്യൂഷൻ, ഡിജിറ്റൽ റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ് എല്ലാം റെക്കോർഡ് തുക ആണ് നേടിയത്.