മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് 2019 ഡിസംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് ഒടിയൻ. മഞ്ജു വാര്യർ നായിക ആയെത്തിയ ചിത്രത്തിൽ പ്രകാശ് രാജ് ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ കഴിഞ്ഞില്ലെങ്കിലും ബോക്സ്‌ ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ ഒടിയന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്ന് ഒരു ആരാധകൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:- ആ സിനിമ ഇങ്ങനെയാണു തീരുന്നത്.

അവസാന സീൻ
രാത്രി
പ്രഭയുടെ വീട്/ മുറി.

എന്തൊക്കെയോ ഒാർത്ത്, ശാന്തയായി, ജനാലയിലൂടെ പുറത്തേക്കു നോക്കിനിൽക്കുന്ന പ്രഭ.
കട്ടിലിൽ ഇരിക്കുകയാണ് മോനു എന്ന കുട്ടി. അവൻ പറയുന്നു.
– അങ്ങനെ ഈ കഥ തീർന്നു അല്ലേ വല്യമ്മേ?
പ്രഭ ജനാലയിൽ നിന്നു കണ്ണെടുത്ത് അവനു നേരെ തിരിഞ്ഞുനിൽക്കുന്നു.
എന്നിട്ട്, കുസൃതിയുള്ള ഒരു ചിരിയോടെ ചോദിക്കുന്നു
–ആരു പറഞ്ഞു, മോനൂട്ടാ കഥ തീർന്നൂന്ന്
(ഒന്ന് ആലോചിച്ചശേഷം)
–നീയാ ലൈറ്റ് ഓഫ് ചെയ്യ്.
മോനു അദ്ഭുതത്തോടെ :
–എന്തിനാ വല്യമ്മേ
– ഓഫ് ചെയ്യ്.. എന്റെ മോനു
അവൻ എഴുന്നേറ്റ്, മുറിയിലെ രണ്ട് ലൈറ്റും ഓഫ് െചയ്യുന്നു
ഇരുട്ട്
പ്രഭ പറയുന്നു
–ഇനി നീ ഈ കട്ടിലിൽ വന്നിരിക്ക്… എന്റടുത്ത്.. ഒന്നും പറയാതെ, കണ്ണടച്ചിരിക്കണം
അവൻ കട്ടിലിൽ ചെന്നിരിക്കുന്നു.
അരികിലിരിക്കുന്നുണ്ട് പ്രഭ.
അവർ ഒന്നും മിണ്ടുന്നില്ല.
നിഗൂഢതയോടെ കനത്തുനിൽക്കുന്ന മൗനം. ഇരുട്ട്.

പെട്ടെന്ന് മോനു പരിഭ്രമത്തോടെ
–അയ്യോ വല്യമ്മേ, ഈ മുറീല് വേറെ ആരോ ഉണ്ട്.
പ്രഭ ശാസിക്കുന്നതുപോലെ പതിയെ:
–മിണ്ടാതിരിക്ക് മോനു..
കുറച്ചുനേരം കഴിഞ്ഞ് മോനു വർധിച്ച പരിഭ്രമത്തോടെ
–വല്യമ്മേ ആരോ ണ്ട്…സത്യം…നമ്മടെ അട്ത്ത്…
പ്രഭ എഴുന്നേറ്റു പോയി ലൈറ്റിടുന്നു. മോനു അന്തം വിട്ട് ഞെട്ടലോടെ ഇരിക്കുകയാണ്.
പ്രഭയുടെ കയ്യിൽ വിടർന്ന ഒരു താമരപ്പൂ. ഇപ്പോൾ പറിച്ചെടുത്തപോലെ അതിന്റെ ഇതളുകളിൽനിന്ന് വെള്ളമിറ്റുന്നുണ്ട്.
അവൻ അത്ഭുതത്തോടെ ആ പൂ കണ്ട്, അത് പ്രഭയുടെ കയ്യിൽനിന്ന് സ്വന്തം കയ്യിലെടുത്തശേഷം ആ പൂ നോക്കി വിക്കിവിക്കി:
–ദ് എവിട്ന്നാ?
പ്രഭ ചെറിയ കുസൃതിയോടെ
–അത്ങ്ങ്ട് താ മോനൂട്ടാ.. ഈ പൂവ് നിനക്കുള്ളതല്ല.

കിടക്കയിലിരിക്കുന്ന മോനുവിന്റെ മുഖത്ത് ഇപ്പോഴും ഞെട്ടലുണ്ട്.
കയ്യിൽ ആ താമരപ്പൂവുമായി, ആരെയോ തിരയുന്ന ആകാംക്ഷയോടെ, ജനാലയിൽ കൂടി പുറത്തേക്കുനോക്കുന്ന പ്രഭ.
താഴെ പടിപ്പുരവാതിൽ കടന്ന്, കൽപടവുകളിറങ്ങി ഒരു മാൻ മെല്ലെ പാടത്തേക്കു പോകുന്നത് അവൾ ജനാലയിലൂടെ കാണുന്നു.
പ്രഭയുടെ മുഖത്ത് പ്രണയത്തിനു മാത്രം നൽകാനാവുന്ന സുന്ദരമായൊരു ചിരി നിറയുന്നു.
ഹൃദയഹാരിയായ സംഗീതം പരക്കുകയാണ്.

വല്ലാത്തൊരു തേങ്കുറിശ്ശിക്കാറ്റിൽ പ്രഭയുടെ മുടിയിഴകൾ പറക്കുന്നു… എഴുതിയത് പ്രിയപ്പെട്ട ഹരിയേട്ടൻ ഒടിയന്റെ സൃഷ്ടാവ്. എന്ത് ആണെന്ന് അറിയില്ല ഒടിയന്റെ രണ്ടാം വരവ് ഒരുപാടു ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published.

You May Also Like

പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ “നന്നായി” തന്ന ഊർജ്ജം വാക്കുകൾക്കും മേലെയാണ് ; ദേവദത്ത് ഷാജി..

2018 ജനുവരിഏറ്റവും ഒടുവിൽ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോർട്ട് ഫിലിം യൂടൂബിൽ റിലീസായിരിക്കുന്ന സമയം.…

അൻപത് കോടിയുടെ നിറവിൽ പാപ്പാൻ, മലയാള സിനിമ ഇനി സുരേഷ് ഗോപി ഭരിക്കും

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ സിനിമ 50 കോടി ക്ലബ്ബില്‍. ചിത്രം ഇരുപത്തിയഞ്ച് ദിവസം…

റെക്കോർഡ് പ്രീ റിലീസ് ബിസിനസുമായി പ്രിത്വിരാജിന്റെ ഗോൾഡ്

മലയാളികളുടെ പ്രിയപ്പെട്ട യങ് സൂപ്പർ സ്റ്റാർ പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി അൽഫോൻസ് പുത്രൻ തിരക്കഥ…

ആരാധകർക്ക് ഓണസമ്മാനമായി എലോണിന്റെ പുതിയ പോസ്റ്റർ പുറത്ത്

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എലോൺ.പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍…