അന്തരിച്ച ബോളിവുഡ് നടന്മാരായ ഇര്ഫാന് ഖാനും ഋഷി കപൂറിനുമെതിരെ അപകീര്‍ത്തികരമായ ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ നടനും സിനിമ നിരൂപകനുമായ കമാല്‍ ആര് ഖാന് എന്ന KRK എക്കാലവും വിവാദനായകന്‍ സെലിബ്രിറ്റികള്‍ക്കെതിരായ കെആര്‍കെയുടെ അതിരുവിട്ട വിമര്‍ശനങ്ങള്‍ പലതും മുന്‍പും വിവാദമായിരുന്നു. അമിതാബ് ബച്ചന് മുതല്‍ ഷാറൂഖ് ഖാനും ആമിര്‍ ഖാനും വരെ ഇദ്ദേഹത്തിന്റെ പരിഹാസത്തിന് ഇരയായിട്ടുണ്ട്.
എന്നാൽ മായാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലിനും എതിരെയുള്ള പരാമർശങ്ങൾ ആരാധകരെ രോക്ഷാകുലർ ആക്കിയിരിക്കുകയാണ്.മമ്മൂട്ടിയെ സി ക്ലാസ് നടനാണെന്നായിരുന്നു എന്നും മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നതിനെതിരെ ‘മോഹന്‍ലാല്‍ ഭീം അല്ല ഛോട്ടാ ഭീം’ ആണെന്നായിരുന്നു കമാല്‍ ആര് ഖാന്റെ പരിഹാസം.ഇതിനെതിരെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രൂക്ഷമായി പ്രതികരിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.സമൂഹ മാധ്യമങ്ങളില്‍ കെആര്‍കെക്കെതിരെ ട്രോളുകള്‍ നിറഞ്ഞു.ഒടുവിൽ മോഹന്‍ലാലിനോട് മാപ്പ് പറയേണ്ടി വന്നു.”മോഹന്‍ലാല്‍ സര്, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിന് മാപ്പ്. കാരണം എനിക്ക് നിങ്ങളെ അത്ര അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാണെന്നും മനസ്സിലാക്കുന്നു” എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
തമിഴ് സൂപ്പര്‍ താരം അജിത് നായകനായി ശിവ സംവിധാനം ചെയ്ത വിവേകം ലോകവ്യാപകമായി റിലീസ് ചെയ്തപ്പോഴും രൂക്ഷ വിമര്‍ശനവുമായി കെആര്‍കെ രംഗത്തെത്തിയിരുന്നു. അജിത്തിന് വയസ്സായെന്നും അദ്ദേഹത്തിന് പറ്റുന്നത് അച്ഛന് വേഷങ്ങളാണെന്നുമായിരുന്നു വിമര്‍ശനം.സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഷാറൂഖ് ഖാനും കരണ്‍ ജോഹറിനുമെതിരായ കെആര്‍കെയുടെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. നേരത്തെ ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്ന് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരുന്നു. തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞായിരുന്നു അന്ന് രംഗത്തെത്തിയത്. തന്റെ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിര്‍ ഖാനെ ചൊടിപ്പിച്ചത്.