മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി.2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിലേക്ക് കടന്നു വന്നത്.ആദ്യ ചിത്രം തന്നെ വലിയ വിജയമായ ഐശ്വര്യയെ തേടി കൈനിറയെ ചിത്രങ്ങൾ എത്തി.2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.വിജയ് സൂപ്പറും പൗർണമിയും, വരത്തൻ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യ മികച്ചതാക്കിയ ചിത്രങ്ങൾ തന്നെയാണ്. ഇതിനു മുൻപ് ചില പരസ്യങ്ങളുടെ മോഡലായും താരം എത്തിയിട്ടുണ്ടായിരുന്നു.
ഇപ്പോൾ താരം മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ ഇഷ്ടതാരം നടൻ മോഹൻലാൽ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മോഹൻലാലിന്റെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നുമില്ല എന്നും അദ്ദേഹം ചെയ്ത എല്ലാ സിനിമകളും തനിക്കിഷ്ടം ആണ് എന്നും എന്നാൽ മോഹൻലാൽ അഭിനയിച്ച സ്പടികം എന്ന ചിത്രത്തിലെ ആടുതോമയെ വലിയ ഇഷ്ടമാണെന്നും താരം പറഞ്ഞു.ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പൗരുഷമുള്ള നായകൻ ലാലേട്ടൻ ആണെന്നും താരം പറഞ്ഞു.
നിരവധി ആളുകൾ ഇഷ്ടപ്പെടുന്ന ഒരു താരം തന്നെയാണ് മോഹൻലാൽ. അദ്ദേഹമെന്നും അഭിനയം കൊണ്ടും ജീവിതം കൊണ്ടും ആളുകളെ വിസ്മയിപ്പിക്കുകയായിരുന്നു ചെയ്തിട്ടുണ്ടായിരുന്നത്.എന്നിരുന്നാലും ലാലേട്ടന്റെ എക്കാലത്തെയും ഒരു സൂപ്പർ ഹിറ്റ് മൂവി സ്പടികം തന്നെയായിരിക്കും.മലയാള സിനിമയിൽ മാത്രമല്ല മലയാളം ഇൻഡസ്ട്രിക്ക് പുറത്തും ലാലേട്ടന് ആരാധകർ ഏറെയാണ്.മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നു തന്നെ പറയാം. മണിരത്നം സംവിധാനം ചെയ്ത സെപ്റ്റംബർ 30 ന് റിലീസ് ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രം ആണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചു ഇനി പുറത്തു വരാൻ ഉള്ളത്.