സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്.ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾ ഇപ്പോൾ വന്നിരിക്കുന്നത്.അന്താരാഷ്ട്ര തലത്തില് സിമിനകൾ നിർമ്മിക്കുവാനും വിതരണം ചെയ്യുവാനും ഒരുങ്ങുകയാണ് ആശിർവാദ് സിനിമാസ്. വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു. ദുബൈയിൽ പുതിയ ഓഫീസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ ബറോസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമ 20 ഭാഷകളിലാണ് പ്രദർശനത്തിന് എത്തുക എന്നും,ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്തോ സബ്ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത് എന്നും,എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമ്മിക്കും എന്നും പറഞ്ഞു.
മലയാള സിനിമ ഇനിയും വളരണം എന്ന ആശയത്തിൽ ഊന്നിയാണ് ദുബായ് ബിസിനസ് ബെയിൽ സ്വന്തമായി ഒരു ഫ്രീ ഹോൾഡ് ഓഫീസ് തുറന്നത് എന്നും കൂട്ടിച്ചേർത്തു.
കൂടാതെ ആശിർവാദ് സിനിമാസിന്റെ ഏറ്റവും വലിയ ശക്തിയും ബുദ്ധിയും എന്നത് അമരക്കാരനായ ആന്റണി പെരുമ്പാവൂർ എന്ന വ്യക്തി ആണെന്നും മോഹൻലാൽ പറഞ്ഞു. ആശീർവാദിന്റെ പ്രൊഡക്ഷൻ അല്ലാതെ വരുന്ന മോഹൻലാൽ ചിത്രങ്ങളും ഇനി വമ്പൻ റിലീസ് തന്നെ ആണ് ലക്ഷ്യമിടുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം, അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന തെലുങ്ക് ചിത്രം എന്നിങ്ങനെ ഇനി വരാൻ പോകുന്ന മോഹൻലാൽ ചിത്രങ്ങൾ എല്ലാം ലോകം എമ്പാടും വൈഡ് റിലീസ് ആയി എത്തും.