മിനിസ്ക്രീൻ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന താരങ്ങളിൽ ഏറ്റവും വിജയിച്ചു നിൽക്കുന്ന താരമാണ് അനൂപ് മേനോൻ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ നല്ല ചിത്രമാണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ അത്ര വലിയ ശ്രദ്ധ നേടാതെ പോയ ചിത്രങ്ങളാണ്. എന്നാൽ ഇന്ന് താരം ഒരു നടൻ മാത്രമല്ല തിരക്കഥാകൃത്തും അതിലേറെ ഒരു സംവിധായകനും കൂടിയാണ്. താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പത്മ എന്ന സുരഭി ലക്ഷ്മി പ്രധാന കഥാപാത്രത്തിൽ അഭിനയിച്ച ചിത്രമാണ്.
ഒട്ടേറെ ദുർഘടം പിടിച്ച പാതയിലൂടെയാണ് താൻ സിനിമയെ കണ്ടിട്ടുള്ളത് തന്റെ സിനിമകളും അത്തരത്തിൽ പുറത്തിറങ്ങിയിട്ടുള്ള ഒന്നാണ്. ഒടുവിൽ പുറത്തിറങ്ങിയ പത്മ എന്ന ചിത്രവും ഒരുപാട് നിരൂപക പ്രശംസകളും പ്രേക്ഷക പ്രശംസകളും നേടിയിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിന് നടൻ സുരേഷ് ഗോപിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായി കേൾക്കുന്നത്. സംവിധായകൻ ദീപൻ സംവിധാനം ചെയ്ത അനൂപ് മേനോൻ കഥയും തിരക്കഥയും എഴുതിയ പുറത്തിറങ്ങിയ ചിത്രമാണ് ഡോൾഫിൻസ് എന്ന ചിത്രം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസ്ഥയിൽ സാമ്പത്തികമായി അത്യാവശ്യം പ്രാരാബ്ദത്തിൽ ആയിരുന്ന സമയത്ത് തന്നെ സഹായിക്കാൻ മറ്റൊരു നടന്മാരും മുൻപോട്ട് വന്നിരുന്നില്ല
ഈ അവസ്ഥയിൽ തനിക്ക് സഹായമായത് നടൻ സുരേഷ് ഗോപി ആണെന്ന് അനൂപ് മേനോൻ പറയുന്നു. ഡോൾഫിൻ എന്ന ചിത്രം ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുവന്ന ചിത്രമാണ് പക്ഷേ ചിത്രം പ്രതീക്ഷിച്ച അത്രയും ബോക്സ് ഓഫീസിൽ പ്രകടനം കാഴ്ചവെച്ചില്ല തീപ്പൻ സംവിധാനം ചെയ്ത ചിത്രം താൻ തുടങ്ങിയ സമയത്ത് ഡോൾഫിൻസ് എന്ന ചിത്രം നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത് തന്നെ കാരമലിലേക്ക് വിളിച്ചതിനുശേഷം കയ്യിൽ നിന്നും ഒരു കെട്ട് പണം എടുത്ത് കയ്യിൽ തന്നിട്ട് നീ പോയി പടം ചെയ്തുതീർക്ക് എന്നാണ് സുരേഷേട്ടൻ പറഞ്ഞത്.
തനിക്ക് എക്കാലവും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് അത് ഒരിക്കലും ചിത്രം നിന്നുപോകരുത് എന്നും അദ്ദേഹം തന്നോട് അന്ന് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട് 25 ലക്ഷം രൂപയാണ് അദ്ദേഹം അന്ന് എന്റെ കയ്യിൽ വച്ചുതന്നത്. മറ്റൊരു സിനിമ നടനോ അല്ലെങ്കിൽ തനിക്ക് പരിചയമുള്ള ആളുകളോ തന്നോട് അത്തരത്തിൽ ഒരു അടുപ്പമോ അല്ലെങ്കിൽ ഒരു സഹായമോ അക്കാലത്ത് ചെയ്തതായി തനിക്ക് ഓർമ്മയില്ല തനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സഹായമാണ് അദ്ദേഹം അന്ന് ചെയ്തത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യൻമാരിൽ ഒരാളാണ് ശ്രീ സുരേഷ് ഗോപി.
പത്മ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന് ഇടയ്ക്ക് സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ പറഞ്ഞ വാക്കുകൾ ആണിത്. നടൻ സുരേഷ് ഗോപിയുടെ സഹായഹസ്തങ്ങളെ കുറിച്ച് നാളൊട്ടുക്കും അറിയാവുന്നതാണ്. ഒട്ടനേകം പേരെ നേരിട്ടും അല്ലാതെയും സഹായിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലും അതിലേറെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും തന്നെ അന്വേഷിച്ച് എത്തുന്നവരെ ഒരിക്കലും നിരാശരാകാതെ തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ ശ്രമിക്കുന്ന താരമാണ് ശ്രീ സുരേഷ് ഗോപി.