അടുത്തിടെ ഇറങ്ങിയ, ബോക്സ് ഓഫീസിൽ കോളിളക്കം ചിത്രങ്ങളിൽ ഒന്നാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമായ താൻ കേസുകൊട് എന്ന ചിത്രം. മോഷണം കൈത്തൊഴിലായി ജീവിക്കുന്ന ഒരാളും അയാൾ തനിക്ക് പറ്റിയ ഒരു അബദ്ധത്തിന് പുറമേ ചുറ്റിത്തിരിയുന്നതും പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസക്കാഴ്ചകളും ആണ് എന്നാ താൻ കേസ് കൊടു എന്ന ചിത്രത്തിന്റെ കഥയ്ക്ക് ആധാരമായി വന്നിരിക്കുന്നത്. സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമായ തല്ലുമാല എന്ന ടോവിനോ തോമസ് നായകനായ ഖാലിദ്രമാന് ചിത്രത്തിനോടൊപ്പം ആണ് ഈ ചിത്രം മത്സരിച്ചിരിക്കുന്നത്
ഇപ്പോൾ 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ വാർത്തയാണ് സാക്ഷാൽ കുഞ്ചാക്കോ ബോബൻ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തീയറ്ററുകളിൽ ചിരിയുടെ മാല പടക്കത്തിന് തിരികൊളുത്തി കൊണ്ട് ഈ ചിത്രം ഇതിന്റെ ജൈത്രയാത്ര തുടരുകയാണ് 50 കോടി അടിച്ചു എന്ന് പോസ്റ്ററിനൊപ്പം ആണ് കുഞ്ചാക്കോ ബോബൻ 50 കോടിയുടെ നേട്ടത്തിന്റെ ചരിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തെ ഹൃദയത്തിൽ ഏറ്റിയ പ്രേക്ഷകർക്ക് അദ്ദേഹം ഇതിനോടൊപ്പം തന്നെ നന്ദി പറയുന്നുണ്ട്.
പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഒരുപാട് തനിക്ക് അത്ഭുതങ്ങൾ സമ്മാനിച്ചെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. ഒട്ടേറെ നാളുകൾക്ക് ശേഷമാണ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഒരു ചിത്രം ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കുന്നത് എന്നാ താൻ കേസ് കൂടെ എന്ന ചിത്രം 50 കോടി പിന്നിട്ടിരിക്കുന്നു എന്നും കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു എന്നുമുള്ള വലിയ വാർത്തയാണ് ഇതിനോടൊപ്പം പുറത്തുവരുന്നത്.
റിലീസ് ചെയ്ത സമയത്ത് തന്നെ ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ കുഴി പരാമർശങ്ങൾക്കെതിരെ സർക്കാരും സർക്കാരിനോടൊപ്പമുള്ള അനുഭാവികളും രംഗത്ത് വന്നിരുന്നു. റോഡിലെ കുടിയിൽ വീണതിനുശേഷം അതിനായി തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്നും സർക്കാരിന്റെ പേരിൽ കേസ് കൊടുക്കണം എന്നുള്ള ആവശ്യം ഉന്നയിക്കുന്ന ഒരു കള്ളനെയാണ് ചിത്രത്തിലൂടെ സംവിധായകൻ വരച്ചു കാട്ടിയിരിക്കുന്നത്..
ഈ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിന്റെ ചിത്രം ബഹിഷ്കരിക്കണമെന്നും ആരും ഈ ചിത്രം തീയറ്ററിൽ പോയി കാണരുത് എന്നുമുള്ള ഒരു ആഹ്വാനവും പാർട്ടിക്കാർ ഉന്നയിച്ചിരുന്നു. ഈ പ്രതിബന്ധങ്ങൾ എല്ലാം തന്നെ അതിജീവിച്ചു കൊണ്ടാണ് ചിത്രം ഇപ്പോൾ 50 കോടി നേട്ടവുമായി രംഗത്തെത്തിയത്. ഓ ടി ടി സിനിമകൾ കാലം കയ്യടക്കുമ്പോഴും നല്ല ചിത്രത്തെ തിയറ്ററിൽ തന്നെ പോയി പ്രേക്ഷകർ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോൾ താൻ കേസുകൊട് എന്ന ചിത്രം 50 കോടി നേടിയിരിക്കുന്നത്. ഒപ്പം തന്നെ റിലീസ് ചെയ്ത തല്ലു മാല എന്ന ടോവിനോ തോമസ് ചിത്രവും വൻ കളക്ഷൻ റെക്കോർഡുമായി ഇപ്പോഴും മുന്നിൽ തന്നെയുണ്ട്.