ജനപ്രിയ നായകൻ ദിലീപ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി തെന്നിന്ത്യൻ താര സുന്ദരി തമ്മനയും നീൽ നിതിൻ മുകേഷും. രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജനപ്രിയ നായകൻ ദിലീപിനെ നായകൻ ആക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ഇരുവരും അഭിനയിക്കാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ റാഫി സംവിധാനം ചെയ്യുന്ന വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

അനുപം ഖേർ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ വോയിസ്‌ ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് ശേഷം ദിലീപ്-അരുൺ ഗോപി ചിത്രം ആരംഭിക്കും. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ ആദ്യ ആഴ്ച പൂജയോട് കൂടി ആരംഭിക്കും. ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗം ആകും എന്നാണ് വിവരങ്ങൾ.

ഒരുപാട് സൂപ്പർഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഉദയ കൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക ആയിരിക്കും ചിത്രം നിർമ്മിക്കുക. വോയിസ്‌ ഓഫ് സത്യനാഥനും അരുൺ ഗോപി ചിത്രത്തിനും ശേഷം പറക്കും പപ്പൻ എന്ന ചിത്രം ആയിരിക്കും ദിലീപ് ചെയ്യുക. ഒരു സൂപ്പർ ഹീറോ ചിത്രം ആയാണ് പറക്കും പപ്പൻ ഒരുങ്ങുന്നത്. നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റാഫി ആണ്.

Leave a Reply

Your email address will not be published.

You May Also Like

അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു;ലോകേഷ് കനകരാജ്

തമിഴിലെ സിനിമ ലോകത്തിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. 2017ല്‍ മാനഗരം എന്ന ചിത്രവുമായിട്ടാണ് തമിഴ്…

നടൻ പ്രഭുവിനു നേരെ കേസുനൽകി സഹോദരിമാർ

വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി…

ഇന്ന് സോഷ്യൽ മീഡിയ കത്തും, വരാൻ പോകുന്നത് എമ്പുരാൻ അപ്ഡേറ്റ്

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം…

മാസങ്ങളുടെ വ്യത്യാസത്തിൽ നൂറ്‌ കോടി ക്ലബ്ബിൽ ഇടം പിടിച്ചു മമ്മൂട്ടിയും ദുൽഖറും, ഇത് ചരിത്രനേട്ടം

മലയാള സിനിമയിലെ യുവ താര നിരയിലെ ശ്രെദ്ധേയനായ ദുൽഖർ സൽമാനെ നായകൻ ആക്കി ശ്രീനാഥ് രാജേന്ദ്രൻ…