മലയാളത്തിന്റെ സ്വന്തം നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യം ആയി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം ആണ് ബാറോസ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രീ ഡി ചിത്രം ഒരുക്കിയ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ്‌ ശിവൻ ആണ്. വാസ്കോ ഡ ഗാമ തമ്പുരാന്റെ നിധി സൂക്ഷിപ്പുകാരൻ ആയ ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നത്.

മോഹൻലാൽ തന്നെ ആണ് ഭൂതമായി എത്തുന്നത്. വർഷങ്ങൾ ആയി നിധിയുടെ യഥാർത്ഥ അവകാശിയെ തേടി കാത്തിരിക്കുന്ന ഭൂതത്തിന്റെ അടുത്തേക്ക് ഒരിക്കൽ ഒരു പെൺകുട്ടി നിധി തേടി എത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളും ആണ് ബറോസ് പറയുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇരുന്നത് പ്രിത്വിരാജ് സുകുമാരൻ ആണ്. പ്രിത്വിരാജ് അഭിനയിച്ച കുറച്ചു രംഗങ്ങൾ ചിത്രീകരിച്ചിരുന്നുവെങ്കിലും പിന്നീട് പ്രിത്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറി.

കോവിഡ് പ്രതിസന്ധികൾ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത് കൊണ്ടാണ് പ്രിത്വിരാജ് പിന്മാറിയത്. ആദ്യം ഷൂട്ട്‌ ചെയ്തത് മുഴുവൻ ഉപേക്ഷിച്ച് ആദ്യം മുതലേ ഒന്നൂടെ ഷൂട്ട്‌ ചെയ്യാൻ ബറോസിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചപ്പോൾ തന്റെ ഡേറ്റ് പ്രശ്നങ്ങൾ കാരണം ആണ് പ്രിത്വിരാജ് ചിത്രത്തിൽ നിന്ന് പിന്മാറിയത്. ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം പൂർത്തിയാക്കാൻ ജോർദാനിലേക്ക് പോകേണ്ടത് കൊണ്ടും അതെ സമയം തന്നെയാണ് ബറോസ് ഷൂട്ടിംഗ് നടക്കുന്നത് കൊണ്ടുമാണ് പ്രിത്വിരാജ് സ്വയം പിന്മാറിയത്. ഭാഗം ആകാൻ ഒരുപാട് താല്പര്യം ഉണ്ടായിരുന്ന ചിത്രം ആയിരുന്നു ബറോസ് എന്നും അതിന്റെ നഷ്ട ബോധം നന്നായിട്ട് ഉണ്ടെന്നും പ്രിത്വിരാജ് ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി വിജയിക്ക് തന്റെ ഫാൻസിനെ പേടിയാണ്, വെളിപ്പെടുത്തി സംവിധായകൻ

ഇന്ത്യൻ സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ : ഗോഡ് ഫാദറി’ന്റെ ട്രെയിലറിന് മലയാളികളുടെ പ്രതികരണം

തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനത്തിൽ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍…

ഒരൊറ്റ പടം, തൂക്കിയത് നാല്പത് അവാർഡുകൾ, ഇത് നടിപ്പിൻ നായകന്റെ വിജയമെന്ന് ആരാധകർ

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ.…

പാർട്ടി ഇല്ലേ പുഷ്പാ ഷൂട്ടിന് റാപ് പറഞ്ഞു ടീം വിക്രം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ഫഹദ് ഫാസിൽ ലികേഷ് കനകരാജ് ചിത്രമാണ് വിക്രം…