മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ദുൽഖർ സൽമാൻ. സിനിമയിൽ വന്ന് പത്ത് വർഷം കൊണ്ട് ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞ താരം ആണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. 2012 ൽ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം സെക്കന്റ് ഷോയിൽ തുടങ്ങിയ അഭിനയ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിൽ ആണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഭാഷകളിൽ മൊഴി മാറ്റം ചെയ്തും സീതാ രാമം റിലീസ് ചെയ്തിരുന്നു.
ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. റിലീസ് ചെയ്ത കേരളത്തിലും, തമിഴ് നാട്ടിലും, തെലുങ്കിലും ഇന്ത്യക്ക് പുറത്തും എല്ലാം ചിത്രം ഇതിനോടകം തന്നെ സാമ്പത്തിക വിജയം നേടി കഴിഞ്ഞു. ഹനു രാഘവപുടി തിരക്കഥ എഴുതി സംവിധാനം ചെയ്ത സീതാ രാമത്തിൽ ബോളിവുഡ് താരം മൃണാൽ ഠാക്കൂർ ആണ് ദുൽഖർ സൽമാന്റെ നായികയായി എത്തിയത്. നാഷണൽ ക്രഷ് രശ്മിക മന്ദാന ഒരു പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സുമന്ത്, സച്ചിൻ ഖദേഖർ, വെണ്ണല്ല കിഷോർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
കശ്മീർ താഴ്വവരയിൽ താമസിക്കുന്ന ലെഫ്റ്റ്നന്റ് റാമിന്റെ പ്രണയ കഥ ആണ് ചിത്രം പറയുന്നത്. റിലീസ് ചെയ്ത് ഇരുപത്തി രണ്ട് ദിവസം പിന്നിടുമ്പോൾ ചിത്രം ഇതിനോടകം തന്നെ എഴുപത്തിയഞ്ച് കോടി രൂപയിലേറെ കളക്ഷൻ ആഗോള തലത്തിൽ നിന്ന് നേടി കഴിഞ്ഞു. ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് ചിത്രം പ്രദർശനം തുടരുന്നത്. സെപ്റ്റംബർ രണ്ട് മുതൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പ്രദർശനം തുടങ്ങും. അതുകൊണ്ട് തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.