തമിഴ് സിനിമ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാൾ ആയ നടിപ്പിൻ നായകൻ സൂര്യ ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ്. പാണ്ടി രാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് പുറത്ത് വന്ന എതിർക്കും തുനിതവൻ എന്ന ചിത്രം ആണ് സൂര്യ നായകൻ ആയി അഭിനയിച്ച് തിയേറ്ററിൽ റിലീസ് ചെയ്ത അവസാന ചിത്രം.
ഉലകനായകൻ കമൽഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിൽ ഒരു അഥിതി വേഷത്തിലും സൂര്യ എത്തിയിരുന്നു. ഇപ്പോൾ സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തെ പറ്റി ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത്. ഹിറ്റ് സിനിമകൾ ഒരുക്കുന്നതിൽ അഗ്രഗണ്യനായ ശിവ ആണ് സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകൻ ആക്കി ഒരുക്കിയ അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഇത്.
പത്തിലേറെ ഭാഷകളിൽ ആയി വമ്പൻ ബഡ്ജറ്റിലും വലിയ ഒരു താര നിരയിലും ആണ് ചിത്രം ഒരുങ്ങുന്നത്. 1980 കാലഘട്ടത്തിൽ നടക്കുന്ന പീരിയോഡിക് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇരുന്നൂറോളം ബോഡി ഗാർഡ്സിനെ അണിനിരത്തിയുള്ള വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന് ആണ് വിവരം. ഏതായാലും നടിപ്പിൻ നായകനും ശിവയും ഒന്നിക്കുമ്പോൾ മികച്ച ഒരു കമർഷ്യൽ എന്റർടൈനർ ചിത്രത്തിന് വേണ്ടിയാണ് ഇന്ത്യൻ ജനത ഒന്നാകെ കാത്തിരിക്കുന്നത്.