മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. 2013 ൽ നിവിൻ പോളി, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി തമിഴിലും മലയാളത്തിലുമായി ഒരേ സമയം ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമയിൽ സംവിധായകൻ ആയി അൽഫോൻസ് പുത്രൻ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ആയിരുന്നു പ്രേമം.
നിവിൻ പോളി നായകൻ ആയെത്തിയ പ്രേമം കേരളത്തിൽ മാത്രം അല്ല സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ചിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ ആയിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. 2015 ൽ പുറത്ത് വന്ന പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് പുറത്ത് വരാനിരിക്കുന്ന സിനിമ ആണ് ഗോൾഡ്. പ്രിത്വിരാജ്-നയൻതാര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേമത്തിന് ശേഷം നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം വരുന്ന അൽഫോൻസ് പുത്രൻ ചിത്രം കൂടിയാണ് ഇത്.
ഇപ്പോൾ അൽഫോൻസ് പുത്രൻ മമ്മൂട്ടിയെ നായകൻ ആക്കി ഒരു ചിത്രം ഒരുക്കാൻ പോകുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരിക്കുന്നത്. കുറച്ച് നാൾ മുൻപ് അൽഫോൻസ് പുത്രൻ മമ്മുട്ടിയുടെ ഒരു കിടിലൻ ഫോട്ടോ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. അതിന്റെ അടിയിൽ ഈ ചുള്ളനെ വെച്ച് ഒരു പടം ചെയ്തൂടെ എന്ന് ഒരാൾ ചോദിച്ചതിന് മറുപടിയായി ഒരു കഥ പറഞ്ഞു വെച്ചിട്ടുണ്ട് എന്നും മമ്മുക്കക്ക് അത് ഇഷ്ടമായി എന്നും എല്ലാം ഭംഗിയായി വന്നാൽ ചിത്രം സംഭവിക്കും എന്നാണ് അൽഫോൻസ് മറുപടി നൽകിയത്.