മലയാളത്തിലെ യൂട്യൂബ് ചാനലുകളിൽ ഇന്ന് ഏറ്റവും കൂടുതൽ റീച്ച് ഉള്ള ഒരു വിഭാഗമാണ് സിനിമ റിവ്യൂ ചെയ്യുന്നവർ. കൊറോണ എന്ന മഹാമാരിക്ക് ശേഷം പലരും സിനിമ കാണാൻ പോകുന്നത് നല്ല റിവ്യൂ ഉള്ള ചിത്രങ്ങൾ അനുസരിച്ചാണ്. അതുകൊണ്ടുതന്നെ സിനിമ റിവ്യൂ ചെയ്യുന്ന ആളുകളുടെ റീച്ച് ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരക്കാർക്കെതിരെ ഇപ്പോൾ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് മലയാള സംവിധായകൻ ലാൽ ജോസ് തന്നെയാണ്.
സിനിമ റിവ്യൂ ചെയ്യുന്നവർ ചിലർ എല്ലാം വാടകകൊണ്ട് കളെ പോലെ പെരുമാറുന്നു എന്ന് സംവിധായകൻ ലാലിലോസ് ഇപ്പോൾ തുറന്നുപറച്ചിലുകൾ നടത്തിയിരിക്കുകയാണ്. കാശു കൊടുത്താൽ മാത്രമേ നല്ല ചിത്രങ്ങളെക്കുറിച്ച് ഇവർ റിവ്യൂ എഴുതുകയുള്ളൂ എന്നാണ് ലാൽ ജോസ് പറയുന്നത്. ഇത്തരത്തിലുള്ള ആളുകൾ നല്ല ഫോളോവേഴ്സ് ഉള്ള യൂട്യൂബ് ചാനൽ സ്വന്തമായി ഉള്ളവരാണ്. എന്നാൽ ഇവരെല്ലാം തന്നെ ഇപ്പോൾ നല്ല കാശു കൊടുത്താൽ മാത്രമേ ഇത്തരത്തിലുള്ള ചിത്രങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നുള്ളൂ. കാശു കൊടുക്കാത്തവരുടെ ചിത്രങ്ങളെ ഇടിച്ചുതാടുന്ന അഭിപ്രായമാണ് ഇപ്പോൾ ഇവർ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവിധായകന്റെ പുതിയ ചിത്രമായ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇത്തരത്തിൽ പണം കൊടുത്ത് റിവ്യൂ പറയിപ്പിക്കാതെ അവരുടെ ചിത്രങ്ങൾ മോശം അഭിപ്രായങ്ങൾ പറയാനും ചിലർ മുതിർന്നിട്ടുണ്ട്. എന്നാൽ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന അഭിപ്രായമല്ല ഇതിനെക്കുറിച്ച് തനിക്ക് ഉള്ളതെന്നും നല്ല രീതിയിൽ റിവ്യൂ പറയുന്നവർ പലരും ഉണ്ട് അത് വ്യക്തികളുടെ സ്വഭാവസവിശേഷതകൾ അനുസരിച്ചാണ്.
പണ്ടുകാലത്ത് ഇത്തരത്തിൽ ഒന്നുമല്ലാതിരുന്നപ്പോൾ ഒരു ചിത്രം ഇറങ്ങിക്കഴിഞ്ഞാൽ നല്ലതാണോ ചീത്തയാണോ എന്ന് മാത്രമേ ഇത്തരക്കാർ പറഞ്ഞിരുന്നുള്ളൂ എന്നാൽ ഇന്ന് വളരെ സൂക്ഷ്മമായാണ് പ്രേക്ഷകരും വിമർശകരും സിനിമകളെ കാണുന്നത്. ടെക്നോളജിയുടെ അതിപ്രസരം കൊണ്ട് പ്രേക്ഷകർക്കും ഏത് ലളിതമായ ആളുകൾക്കും ഒരു ചിത്രത്തിന്റെ ഡീറ്റൈലിംഗ് അറിയാൻ സാധിക്കുന്നുണ്ട് ക്യാമറ ആങ്കിൾ എഡിറ്റിംഗ് ഷോട്ടുകൾ ഇതിനെക്കുറിച്ച് എല്ലാം തന്നെ എല്ലാവരും അഭിപ്രായം പറയുന്നു ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകനും എല്ലാമാണ് പ്രേക്ഷകർക്ക് വേണ്ടിയല്ല ഇത്തരത്തിലുള്ളവർക്ക് വേണ്ടിയാണ് ഇപ്പോൾ സിനിമ ചെയ്യേണ്ടത് എന്ന് ആണ് ഇപ്പോൾ തോന്നുന്നത് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
എല്ലാ ചിത്രങ്ങളെയും ഇതുപോലെ നോക്കി കാണരുത് ചിലർ ലളിതമായ പ്രേക്ഷകർക്കും മറ്റെല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. താൻ സിനിമയിൽ വന്നിട്ട് ഏകദേശം 25 ഓളം വർഷങ്ങളായി എന്നും തന്റെ സമയത്ത് തന്നെക്കാൾ സീനിയർ ആയ സംവിധായകർ ആ കാലത്ത് ചെയ്തുകൊണ്ടിരുന്ന സിനിമകളിൽ നിന്നും എന്തോ ഒരു മാറ്റം തന്റെ ചിത്രങ്ങൾക്കുള്ളതുകൊണ്ടാണ് താൻ ശ്രദ്ധിക്കപ്പെടുന്ന ഒരു സംവിധായകനായി മാറിയത്.
ഏകദേശം 9 വർഷത്തോളം താൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. അതിനുശേഷം ആണ് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത് ഇപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല ഒരു മൂന്നോ നാലോ സിനിമ ക്യാമറ വെച്ച് നിങ്ങൾക്ക് ഷൂട്ട് ചെയ്യാവുന്നതാണ് ഒരു ക്യാമറാമാനും എഡിറ്ററും ഉണ്ടെങ്കിൽ സിനിമ ഉണ്ടാകും.