ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കൂടി ജനശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസണ് നാലിലെ ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളാൾ. സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ പേരില്‍ ഷോയില്‍ നിന്നും 70 ദിവസത്തില്‍ റോബിന് പുറത്താകേണ്ടി വന്നിരുന്നു.എന്നാല്‍ തന്നെയും മറ്റേതൊരു മത്സരാര്‍ത്ഥിക്കും ലഭിക്കുന്നതിനെക്കാള്‍ വലിയൊരു ആരാധക സമൂഹത്തെയാണ് റോബിന് സ്വന്തമാക്കിയത്. ഒരുപക്ഷേ ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ഇതാദ്യമാകും ഒരു മത്സരാര്‍ത്ഥിക്ക് ഇത്രയേറെ ഫാന്‍ ബേസ് ഉണ്ടാകുന്നത്.
ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ബ്രൂസ് ലി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റ് കൂട്ടുകെട്ടായ വൈശാഖും -ഉദയ് കൃഷ്ണയുമാണ്. ഇവർ രണ്ടു പേരുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും. മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് അംഗത്വമുറപ്പിച്ച പുലി മുരുകൻ്റെ അണിയറ ശിൽപികളാണ് ഇവർ.
50 കോടി രൂപയിലേറെ മുടക്കി ആണ് ഈ ചിത്രം നിർമ്മിക്കപ്പെടുന്നത്.
ചിത്രത്തിൽ പ്രതിനായകനായി ആണ് റോബിൻ എത്തുന്നത് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം കോഴിക്കോട് ഗലേറിയ മാളിൽ ആയിരുന്നു നടന്നിരുന്നത്.
സംവിധായകനായ വൈശാഖ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ എന്നിവരോടൊപ്പം റോബിനും ചടങ്ങിൽ പങ്കെടുത്തിരുന്നു.വില്ലനായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ റോബിൻ്റെ ഫാൻസ് ബേസ് ഇരട്ടിയാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ആരാധകർ. റോബിൻ ആർമി ഗ്രൂപ്പുകളിലും പുതിയ വാർത്ത ഉയർത്തിയ ആവേശം ചെറിതല്ല. സോഷ്യൽ മീഡിയയിലും റോബിൻ ആരാധകരുടെ ആവേശം അലതല്ലുകയാണ്.ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ ഹീറോ ബ്രൂസ് ലിയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു.