വിജയ് സേതുപതി ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വിക്രം വേദ എന്ന തമിഴ് ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു നല്ലതും ചീത്തയും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങാനായി ഒരുങ്ങുകയാണ്. സേഫ് അലിഖാനും ഹൃതിക് റോഷനും ആണ് ചിത്രത്തിൽ വിക്രം വേദ എന്നിങ്ങനെയുള്ള രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.Vikram Vedha teaser to drop on August 11 with Laal Singh Chaddha, Raksha  Bandhan theatrical release? | Masala News – India TV

ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയയിലെ ഒരുവിധം ചിത്രങ്ങൾ എല്ലാം തന്നെ റീമേക്ക് ചെയ്യുന്ന പതിവ് കൂടിവരികയാണ് പ്രത്യേകിച്ചും മലയാളം തമിഴ് മേഖലയിലുള്ള ചിത്രങ്ങളാണ് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത്. ഇതിന്റെ ചുവട് പിടിച്ചുകൊണ്ടാണ് വിക്രം വേദ എന്ന തമിഴിലെ വലിയ വിജയമായ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റീമേക്ക് ചെയ്യുന്നത്.Vikram Vedha Teaser Launch Event Hrithik Roshan And Saif Ali Khan Movie  Release On 30 September 2022 - Vikram Vedha Teaser: बाउंसरों के साये में  'विक्रम वेधा' की मुंह दिखाई, बुधवार को

അതേ പേരോട് കൂടി തന്നെയാണ് വിക്രം വേദ തീയേറ്ററുകളിൽ എത്തുന്നത് തമിഴിൽ ചിത്രം അണിയിച്ചൊരുക്കിയ ദമ്പതികളായ സംവിധായകർ പുഷ്കർ ഗായത്രി തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത് ആർ മാധവൻ അവതരിപ്പിച്ച പോലീസ് വേഷത്തിൽ ബോളിവുഡ് സൂപ്പർ താരം സേഫ് അലിഖാനും വിജയ് സേതുപതി അവതരിപ്പിച്ച ഗ്യാങ്ങ്സ്റ്റർ വേഷത്തിൽ ആക്ഷൻ ഹീറോ ഹൃതിക് റോഷനും എത്തുമ്പോൾ ചിത്രം മറ്റൊരു ലെവലിലേക്ക് പോകുമെന്നത് ഉറപ്പാണ്. അത് തെളിയിക്കുന്ന ടീസർ തന്നെയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ ഹിന്ദിയിൽ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്.Vikram Vedha Teaser Out Soon, Hrithik Roshan and Saif Ali Khan, Gayatri,  Pushkar - YouTube

ഇവരെ കൂടാതെ രാധിക ആപ്പ് രോഹിത് സർഫ് യോഗ്യത ബിഹാനി ഷറീബ് ഹാഷ്മി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ഫ്രൈഡേ ഫിലിം വർക്സിന്റെ ബാനറിൽ നീരജ് പാണ്ഡെ, ഒപ്പം തന്നെ റിലയൻസ് എന്റർടൈൻമെന്റ്സും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കഥാതന്തുവും മാസ് ഡയലോഗുകളും എല്ലാം തന്നെ അതുപോലെ നിലനിർത്തി കൊണ്ടാണ് ചിത്രം റീമേക്ക് ചെയ്യുന്നത് ചരിത്രത്തിലെ പഴയ വിക്രമാദിത്യൻ വേതാളം എന്നിങ്ങനെയുള്ള കഥയെ ഓർമിപ്പിക്കുന്ന തരത്തിൽ നല്ലതിനെയും ചീത്തയേയും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിൽ ഉടനീളം നമുക്ക് കാണിച്ചു തരുന്നത്. ബോളിവുഡ് ബോക്സ് ഓഫീസിൽ തുടരെത്തുടരെ വരുന്ന പരാജയങ്ങളെ മാറ്റിയെടുക്കാനായി സാധിക്കുന്ന ഒരു പ്രോമിസിങ് ചിത്രമായിരിക്കും ഇത് എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിവാഹ മോചനത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു നടി സാമന്ത

സൗത്ത് ഇന്ത്യൻ സിനിമ ലോകം ഒട്ടേറെ ആഘോഷിച്ച ഒരു താര വിവാഹമായിരുന്നു നടൻ നാഗചൈതന്യയും നടി…

ഞാൻ വിചാരിച്ചാൽ എനിക്ക് ലോക പ്രശസ്തയാകാം, സിനിമയില്ലെങ്കിലും ഞാൻ ജീവിക്കും

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി…

കുമ്പളങ്ങി നൈറ്റ്സ് എങ്ങനെയാണ് പോക്കിരിരാജയെക്കാൾ മികച്ച സിനിമയാകുക? വിവാദപരാമർശവുമായി പൃഥ്വിരാജ്

വളരെ കാലങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത്, പൃഥ്വിരാജ് നായകനായെത്തുന്ന മാസ്സ് ആക്ഷൻ എന്റർടൈനർ…

ചാരിറ്റബിൾ സൊസൈറ്റി ആയ ‘അമ്മ എങ്ങനെയാണു ക്ലബ് ആകുന്നത് എന്ന് ഗണേഷ് കുമാർ ; സംശയമുണ്ടെങ്കിൽ മോഹൻലാൽ വ്യക്തമാക്കട്ടെ

മുൻ സഹപ്രവർത്തകനെ ലൈംഗികമായി പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2018 ൽ നടൻ ദിലീപിനെപ്പോലെ ലൈംഗികാരോപിതനായ നടൻ…