ബീസ്റ് എന്ന ചലച്ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലർ എന്ന ചിത്രം. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസലീഫ് കുമാർ തന്നെ തിരക്കഥ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് എന്നാൽ ഇപ്പോൾ സിനിമ ആരാധകരെയും ഞെട്ടിക്കുന്ന ഒരു വാർത്ത കൂടി പുറത്തുവരികയാണ്.
ചിത്രത്തിൽ മലയാള ചലച്ചിത്രതാരമായ വിനായകൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ആ വാർത്ത. ട്രേഡ് അനലിസ്റ്റും എന്റർടൈൻമെന്റ് ട്രാക്കറുമായ ശ്രീധരപിള്ളയാണ് ഈ കാര്യം തന്റെ ട്വിറ്റർ പേജിലൂടെ അനൗൺസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ച ഒരു നടനാണ് വിനായകൻ. എന്നാൽ ഇപ്പോൾ രജനീകാന്ത് എന്ന തമിഴ് സൂപ്പർസ്റ്റാറിനോടൊപ്പം അദ്ദേഹം എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം എത്തുമെന്നത് ഉറപ്പാണ്.
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ ആയിരിക്കും വിനായകൻ അവതരിപ്പിക്കുക എന്ന് ന്യൂസുകൾ പുറത്തുവരുന്നുണ്ട്. കൂടാതെ ബിസ്റ്റ് എന്ന ചിത്രത്തിനു ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് കൂടാതെ തലൈവർ രജനീകാന്തിന്റെ കരിയറിലെ 169 ആമത്തെ ചിത്രമാണ് ഇത്.
ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ ചെവിചന്ദ്രൻ ആണ്. പതിവ് പോലെ സ്റ്റൈല്‍ മന്നന് രജനീകാന്ദ് ഈ ചിത്രത്തിലും സ്റ്റൈല്‍ ഒട്ടും കുറച്ചിട്ടില്ല. സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. കൈകള്‍ പിന്നില്‍ കെട്ടി ഗൗരവമായി നില്ക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. പേര് പോലെ തന്നെ ചിത്രത്തില്‍ ജയിലറിന്റെ വേഷത്തിലാണ് രജനി എത്തുക. പ്രിയങ്കാ മോഹന്‍, രമ്യാ കൃഷ്ണന് എന്നിവര്‍ക്കൊപ്പം ഐശ്വര്യാ റായിയും പ്രധാന വേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവകാര്‍ത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.