മലയാള സിനിമയിലെ യുവ താര നിരയിലെ ശ്രെദ്ധേയനായ ദുൽഖർ സൽമാനെ നായകൻ ആക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് കുറുപ്പ്. പിടികിട്ടാപുള്ളി സുകുമാര കുറപ്പിന്റെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രം വലിയ വിജയം ആണ് നേടി എടുത്തത്. തിയേറ്റർ കളക്ഷൻ ആയി മാത്രം എൻപത് കോടി രൂപക്ക് മീതെ കുറുപ്പ് ആഗോള തലത്തിൽ നേടി എടുത്തു. ഇപ്പോൾ ചിത്രത്തിനെ പറ്റി ഒരു വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ.
കുറുപ്പ് സിനിമ ടോട്ടൽ ബിസിനസ് ആയി നൂറ്റി പന്ത്രണ്ട് കോടി രൂപ നേടി എന്നാണ് ദുൽഖർ പറയുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ കമ്പനി മേടിച്ചെന്നും റെക്കോർഡ് തുകക്ക് ആണ് അവർ കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് എന്നും ദുൽഖർ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിലൂടെ ആണ് ദുൽഖർ ഈ സന്തോഷ വാർത്ത ജനങ്ങളുമായി പങ്കുവെച്ചത്. ദുൽഖർ ആരാധകർ വലിയ ആവേശത്തോടെ ആണ് ഈ വാർത്ത ഏറ്റെടുത്തത്.
ഈ വർഷം ആദ്യം ഇറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഭീഷമപർവ്വവും ടോട്ടൽ ബിസിനസ് ആയി നൂറ്റി പതിനഞ്ച് കോടി രൂപയോളം നേടിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം അന്ന് പുറത്ത് വിട്ടിരുന്നു. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദ് മെഗാസ്റ്റാർ മമ്മുട്ടിയെ നായകൻ ആക്കി ഒരുക്കിയ ചിത്രം ആണ് ഭീഷമപർവ്വം. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നതോടെ വലിയ വിജയം ആയി മാറി.