മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂക്ക.അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നു തന്നെ പറയാം.പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്.1971 കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കടന്നുവരവ്.
എന്നാൽ മമ്മൂട്ടിയുടെ മുൻകാലത്തെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യ ശമ്പളം എത്ര ആയിരുന്നു എന്നതായിരുന്നു ആദ്യ ചോദ്യം. മമ്മൂക്ക മറുപടി പറഞ്ഞത് ഇങ്ങനെ… 50 രൂപ എന്നാണ്. എന്നാല്‍ അടുത്ത ചോദ്യം മമ്മൂക്ക മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു.. രുചിച്ചു നോക്കിയിട്ടുണ്ട് എന്നാണ് അദ്ദേഹം തിരികെ നൽകിയ മറുപടി.
അതേസമയം, മമ്മൂട്ടിയുടെ മറ്റൊരു പഴയകാല അഭിമുഖവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 1992 ല്‍ ഖത്തറില്‍ നടന്ന ‘മെഗാസ്റ്റാര്‍ മമ്മൂട്ടി നൈറ്റ്’ എന്ന പേരില്‍ നടന്ന സ്റ്റേജ് ഷോയ്ക്ക് എത്തിയപ്പോള്‍ നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് അത്.
അഭിമുഖത്തില്‍, അന്നത്തെ സിനിമാ ചിത്രീകരണത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നുവരാന്‍ താല്പര്യമുള്ള ‘പുതുതലമുറ’ക്ക് വേണ്ടി നല്‍കാനുള്ള പാഠവും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുhണ്ട്. വെറും സിനിമാ മോഹം കൊണ്ട് മാത്രം സിനിമയിലേക്ക് കടന്നുവന്ന് ആരും അബദ്ധത്തില്‍ ചാടരുതെന്നും, സിനിമയെ കുറിച്ചും, സിനിമാ ചിത്രീകരണത്തെ കുറിച്ചും അറിയാതെ ഉള്ള ജോലി നഷ്ടപ്പെടുത്തി സിനിമാക്കാരനാകാന്‍ നോക്കരുതെന്നും മമ്മൂട്ടി അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ്.