ബിഗ് ബോസ് സി മലയാളം സീസൺ ഫോർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ രാധാകൃഷ്ണൻ ദിൽഷ പ്രസന്നൻ ബ്ലെസ്ലി ലക്ഷ്മിപ്രിയ കുട്ടി അഖിൽ അങ്ങനെ തുടങ്ങി ഒട്ടനവധി വ്യത്യസ്തരായ മത്സരാർത്ഥികൾ അടങ്ങുന്നതായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ ഫോർ. ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു വനിത ബിഗ് ബോസ് മലയാളം വിന്നർ ഉണ്ടായ ഷോ ആയിരുന്നു ഈ കഴിഞ്ഞത്.
എന്നാൽ ഷോയിൽ വച്ച് റോബിൻ രാധാകൃഷ്ണനും ദിൽ തമ്മിൽ അടുത്തതും രണ്ടുപേരും ഒരുപാട് ആരാധകരെ പുറത്ത് ഉണ്ടാക്കിയതും വലിയ വാർത്തകളായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദം സമൂഹമാധ്യമങ്ങളിലും മറ്റും ഏറെ ആരാധകർ ആഘോഷമാക്കിയിരുന്നു. ദില്സയും റോമിനുമായി പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കും എന്നുമുള്ള രീതിയിലുള്ള ഒരുപാട് വാർത്തകൾ പുറത്തുവന്നിരുന്നു ഒട്ടനവധി അഭിമുഖങ്ങളിലും ഇവരോട് ഇരുവരും ഇക്കാര്യം പലരും ചോദിച്ചതുമാണ്.
എന്നാൽ പല അഭിമുഖങ്ങളിലും ഇഷ്ടമാണെന്നും ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും റോബിൻ വെളിപ്പെടുത്തിയിരുന്നു എന്നാൽ ഇപ്പോൾ ഇതിനെയെല്ലാം അട്ടിമറിച്ചു കൊണ്ട് റോബിൻ രാധാകൃഷ്ണന്റെ വിവാഹവാർത്തകളാണ് പുറത്തുവരുന്നത്. വധു ദിൽഷ അല്ലെന്നും റോബിൻ വ്യക്തമാക്കിയിരുന്നു ആരാധകരുടെ ഒരു വേദിയിൽ വച്ചാണ് ഇത്തരത്തിൽ റോബിൻ ഒരു വെളിപ്പെടുത്തൽ നടത്തിയത്.
തന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നും തന്റെ വിവാഹത്തെക്കുറിച്ചുള്ള പല വാർത്തകളും പലരും പറയുന്നുണ്ടെന്നും ഉള്ള വെളിപ്പെടുത്തലിനെ സാധൂകരിച്ചു കൊണ്ടാണ് റോബിൻ അത് തിരുത്തിയത്. തന്റെ എൻഗേജ്മെന്റ് ഇതുവരെ കഴിഞ്ഞിട്ടില്ല പക്ഷേ താൻ കമ്മിറ്റഡ് ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഒരു എന്റർപ്രണറുമായ ആരതി പൊടിയാണ് വധു.
മോഡലും സംരംഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഇരുവരും ഒന്നിച്ചുള്ള പല ഇന്റർവ്യൂകളും എല്ലാം തന്നെ ഒട്ടനവധി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതാണ്. ആദ്യമായി റോബിനെ ഇന്റർവ്യൂ ചെയ്തു കൊണ്ടാണ് ആരാധി തന്റെ റോബിനോടുള്ള ആരാധന പ്രകടിപ്പിച്ചത് തുടർന്ന് റോബിൻ തന്നെ ആരതിയോട് അടുക്കുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തതാണ്. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ എത്തിയപ്പോഴാണ് താരം ഇത്തരത്തിലുള്ള വാർത്തകൾ ആരാധകരോട് മനസ്സ് തുറന്നത്.