തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് നാളെ. അതിനോടനുബന്ധിച്ച്‌ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരിക്കുകയാണ്.ചിരഞ്ജീവി നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ അപ്‌ഡേറ്റ് കൂടി ഇന്ന് പുറത്തെത്തി.

പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.’ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ് ഫാദറി’ന്റെ ടീസര്‍ പുറത്ത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും നയന്‍താരയും ടീസറിലുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയിലാണ്.ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇത്‌.മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഉണ്ട്.കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബർ 5 ചിത്രം തിയറ്ററുകളിലെത്തും.

എന്നാൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകനായ പ്രിത്വിരാജ് സുകുമാരൻ.മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2019 ലെ ചിത്രം വൻ ഹിറ്റായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ബോക്‌സ് ഓഫീസിൽ 200 കോടി തികയ്ക്കുന്ന ചിത്രമായി. വരാനിരിക്കുന്ന തുടർച്ചയിൽ നിന്നുള്ള ചില കാഴ്ചകൾ പങ്കുവെച്ചുകൊണ്ട്, ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചതായും താരം അറിയിച്ചു.

Leave a Reply

Your email address will not be published.

You May Also Like

ബോക്സോഫീസ് ഇളക്കി മറിക്കാൻ പാൻ വേൾഡ് ചിത്രവുമായി നടിപ്പിൻ നായകൻ എത്തുന്നു

തമിഴ് സിനിമ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെ…

വിക്രമിന്റെ ആരോഗ്യനില തൃപ്തികരം. ഇന്ന് ആശുപത്രി വിട്ടേക്കും

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ…

മോഹൻലാൽ ഒരു അത്ഭുതം തന്നെയാണ് ;ജിസ് ജോയ്

മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ എന്ന മഹാ…

നിങ്ങളുടെ പ്രാർത്ഥനക്കും സ്നേഹത്തിനും നന്ദി : ആരാധകരോട് സ്നേഹം അറിയിച്ച് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രം

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടൻ വിക്രമിനെ കഴിഞ്ഞ ദിവസം ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള…