അതിരു കടന്ന ഒരു ആരാധനയുടെ കഥ പങ്കുവെച്ച് നടി ഹണി റോസ്.ശ്രീകണ്ഠന് നായര്‍ അവതാരകനായ ഷോയിൽ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് താരം പറഞ്ഞത്.
‘തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്’ – ഹണി റോസ് പറയുന്നു.ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെ ആയിരുന്നു,ഇതുവരെ കണ്ടിട്ടില്ലെന്നാണ് . ഇതിനു ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്.
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം അഭിനയത്തിൽ ഹണി റോസ് തന്റെ പേര് പതിപ്പിച്ചിട്ടുണ്ട്.