ഫിംഗർ ഡാൻസ് എന്ന കലാരൂപം കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള സ്കൂളുകളിൽ എത്തിക്കാൻ ദുൽഖർ സൽമാൻ ഫാമിലി. ഭിന്ന ശേഷിയുള്ള കുട്ടികളുടെ ഒക്കെ ബുദ്ധി വികാസത്തിന് ഒക്കെ ഉപകരിക്കുന്ന ഒരു കലാ രൂപം ആണ് ഫിംഗർ ഡാൻസ്. പ്രശസ്ത കോറിയൊഗ്രാഫർ ആയ ഇമ്തിയാസ് അബൂബക്കർ ആണ് ഈ കലാ രൂപം വികസിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ ഫാമിലിയിലൂടെ ഇപ്പോൾ സാധ്യമാകുന്നത് ഇമ്തിയാസിന്റെ കുറെ നാളത്തെ കാത്തിരിപ്പിന് ഉള്ള ഫലം ആണ്.
പ്രശസ്ത സംവിധായകൻ ടോം ഇമ്മട്ടി ആണ് ദുൽഖർ സൽമാൻ ഫാമിലിയുടെ ക്രീയേറ്റീവ് ഡയറക്ടർ. ഫിംഗർ ഡാൻസ് എന്ന കലാ രൂപത്തിന് കേരളത്തിൽ വലിയ പ്രചാരം ഒന്നും ഇല്ല. ഇപ്പോൾ ദുൽഖർ ഫാമിലിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മൂന്നൂറോളം സ്കൂളുകളിലേക്ക് ഫിംഗർ ഡാൻസ് എത്തിക്കുക ആണ്. കഴിഞ്ഞ ദിവസം ഈ പരിപാടിയുടെ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. ദുൽഖർ സൽമാന്റെ വേയ്ഫേറർ ഫിലിംസ് ആണ് കലാകാരന്മാർക്കായി ഈ പരിപാടി ഒരുക്കാൻ മുൻ പന്തിയിൽ ഉള്ളത്.
കേരളത്തിൽ പോലും വലിയ പ്രചാരം ഇല്ലാത്ത ഫിംഗർ ഡാൻസ് എന്ന കലാ രൂപത്തെ ലോക ശ്രെദ്ധയിലേക്ക് കൊണ്ട് വരുക എന്നതാണ് ഇമ്തിയാസ് അബൂബക്കറിന്റെ സ്വപ്നം. ഇപ്പോൾ അതിന് സപ്പോർട്ട് നൽകി കൊണ്ട് ദുൽഖർ സൽമാൻ ഫാമിലി എത്തിയ സന്തോഷത്തിൽ ആണ് ഇമ്തിയാസ് അബൂബക്കർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൈകൾ ഉപയോഗിച്ചാണ് ഫിംഗർ ഡാൻസ് അവതരിപ്പിക്കുന്നത്. ഭിന്ന ശേഷിയുള്ള കുട്ടികളുടെ ബുദ്ധി വികാസത്തിന് ഏറെ സഹായകം ആകുന്ന ഒരു കലാ രൂപം കൂടിയാണ് ഫിംഗർ ഡാൻസ്.