മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് അൽഫോൺസ് പുത്രൻ. വെറും രണ്ട് ചിത്രങ്ങളെ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് ഇതുവരെ പുറത്ത് വന്നിട്ടുള്ളൂവെങ്കിലും ആ രണ്ട് ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. നിവിൻ പോളി നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ നേരം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് അൽഫോൻസ് മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
മലയാളത്തിലും തമിഴിലും ആയി ഒരുക്കിയ നേരം വലിയ ഒരു വിജയം ആയി മാറിയിരുന്നു. അതിന് ശേഷം അൽഫോൻസ് സംവിധാനം ചെയ്ത ചിത്രം ആണ് പ്രേമം. നിവിൻ പോളി തന്നെ ആയിരുന്നു ഈ ചിത്രത്തിലും നായകൻ. ചിത്രം ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു. സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി പ്രേമം മാറി. പ്രേമത്തിന് ശേഷം നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഗോൾഡ്. ഓണം റിലീസ് ആയി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ പ്രിത്വിരാജും സൂപ്പർസ്റ്റാർ നയൻതാരയും ആണ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി അൽഫോൻസ് ഒരു ചിത്രം ഒരുക്കാൻ പോകുന്നു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. പ്രശസ്ത സംവിധായകനും അൽഫോൻസ് പുത്രന്റെ സുഹൃത്തുമായ കാർത്തിക് സുബ്ബരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അൽഫോൻസ് വലിയ ഒരു മോഹൻലാൽ ഫാൻ ആണെന്നും അദ്ദേഹത്തെ വെച്ച് ഒരു സിനിമ ഉടൻ അൽഫോൻസ് ചെയ്യും എന്നുമാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്.