പ്രഖ്യാപന സമയം മുതല്‍ ആരാധകർ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ദളപതി 67. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ വളരെയധികം കാത്തിരിക്കുകയാണ്. ലോകേഷിന്റെ വിക്രം സിനിമ ഇറങ്ങിയതോടെ ലോക്ഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്.സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും ‘ദളപതി 67’ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടായിരിക്കില്ലെന്ന തരത്തിലുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ആക്ഷന്‍ പ്രധാന്യം നല്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാട്ടില്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നും അനിരുദ്ധ് രവിചന്ദറോ സാം സി എസ്സോ ആകും സംഗീത സംവിധാനം ചെയ്യുകയെന്നുമാണ് വിവരം. അര്ജുന് സര്‍ജ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആക്ഷന്‍ പ്രധാന്യം നല്കുന്ന ചിത്രമാണ് ദളപതി 67 എന്നതിൽ സംശയമില്ല.ആയതിനാൽ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് അന്‍ബറിവ് ആിരിക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മ്മിക്കുക. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് വാരിസ്.അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയ്യുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഏതായാലും വിജയിയുടെ ഇനി വരുന്ന ചിത്രങ്ങൾ എല്ലാം വമ്പൻ പ്രതീക്ഷകൾ ഉള്ളത് ആണ്.