വ്യത്യസ്തമായ ചിത്രങ്ങളിലൂടെ വിജയം കൊയ്യുകയും കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്.ഒട്ടനവധി ആരാധകരുള്ള ഒരു യുവ സംവിധായകനായി കാര്‍ത്തിക് സുബ്ബരാജ് ഇന്ന് മാറിക്കഴിഞ്ഞു. വിക്രം, ധ്രുവ് വിക്രം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് മഹാൻ.
സിമ്രാന്, ബോബി സിംഹ, വാണി ഭോജന്, സനന്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. സന്തോഷ് നാരായണ്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘മഹാന്’ വിക്രത്തിന്റെ അറുപതാമത്തെ സിനിമയായിരുന്നു.ഈ ചിത്രം മലയാളത്തിലെടുത്താൽ ആരെല്ലാമായിരിക്കും നായകവേഷങ്ങളിൽ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായാല്‍ നന്നായിരിക്കും എന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
മലയാളത്തില്‍ നിര്‍മിക്കുന്ന രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംവിധായകന്റെ ഇത്തരത്തിലുള്ള പ്രതികരണം. കമല്‍ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെന്നിന്ത്യൻ സിനിമകൾ ബോളിവുഡ് മേഖലകളിൽ ആധിപത്യം സ്ഥാപിക്കുന്ന വിഷയത്തിനേക്കുറിച്ചും കാർത്തിക് സംസാരിച്ചു. സിനിമയ്ക്ക് ഭാഷ ഒരു തടസമാണെന്ന് തോന്നുന്നില്ല എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് രണ്ടു മലയാള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ‘അറ്റന്ഷന് പ്ലീസ്’, ‘രേഖ’ എന്നീ ചിത്രങ്ങളാണ് കാര്‍ത്തിക് നിര്‍മിക്കുന്നത്. രണ്ടുചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ജിതിന് ഐസക് തോമസ് ആണ്.