ബോളിവുഡിൽ മിന്നും താരമായി തിളങ്ങുന്ന താരമാണ് അക്ഷയ് കുമാർ എന്നാൽ മോളിവുഡിൽ നിന്നും പോകുന്ന ഏറ്റവും കൂടുതൽ ചിത്രങ്ങൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുള്ളത് അക്ഷയ്കുമാർ തന്നെയാണ്. എന്നാൽ ഇപ്പോൾ താരം പുതിയ ആവശ്യം പറഞ്ഞിരിക്കുന്നത് മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അഭിനയിക്കണമെന്നാണ്. ഒരുപാട് മലയാള ചിത്രങ്ങൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുള്ള താങ്കൾ എന്നാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന് ആരാധകന്റെയും ചോദ്യത്തിന് മറുപടിയായാണ് ഇപ്രകാരം താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രമായ രക്ഷാബന്ധൻ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന അവസരത്തിലാണ് ആരാധകരിൽ നിന്നും ഇത്തരത്തിൽ ഒരു ചോദ്യം ഉയർന്നത്. പെട്ടെന്ന് തന്നെ താരം പറഞ്ഞത് മലയാളത്തിൽ അഭിനയിക്കാൻ താല്പര്യമുണ്ട് എന്നാൽ ലാലേട്ടന്റെ ഒപ്പം അഭിനയിക്കാൻ ആണ് താല്പര്യം. പ്രിയദർശൻ തന്റെ ഒരു സുഹൃത്താണ് അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കട്ടെ എന്നായിരുന്നു ആക്ഷേപികുമാർ പ്രതികരിച്ചത്.
അക്ഷയ് കുമാറിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരുപാട് മലയാള സിനിമകളുടെ റീമേക്കിൽ അഭിനയിച്ചിട്ടുള്ള ആളാണ് അക്ഷയ് കുമാർ. തമിഴ് എന്ന ഭാഷയിൽ താൻ സൂപ്പർ താരം രജനീകാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട് കണ്ണടയിലും അഭിനയിച്ചിട്ടുണ്ട് ഇനിയുള്ള മലയാളത്തിലാണ് അത് മോഹൻലാലിനോടൊപ്പം തുടങ്ങണം എന്നാണ് ആഗ്രഹിക്കുന്നത്. അത് സംഭവിക്കുകയാണെങ്കിൽ വലിയൊരു ബഹുമതിയായി തന്നെ കരുതും എന്നാണ് അക്ഷയ്കുമാർ പ്രതികരിച്ചത്.
മലയാള ചിത്രത്തിൽ അഭിനയിക്കാൻ സന്തോഷം മാത്രമേയുള്ളൂ പക്ഷേ തനിക്ക് മലയാളം ഒരു വാക്കുപോലും സംസാരിക്കാൻ അറിയില്ല. മാത്രമല്ല തനിക്ക് തന്റെ ചിത്രത്തിൽ മറ്റൊരാളെ വെച്ച് ശബ്ദം ഡബ്ബ് ചെയ്യുന്നത് താല്പര്യമില്ല സ്വന്തം ശബ്ദത്തിൽ അഭിനയിക്കുന്നതാണ് ഇഷ്ടം. ഇത്തരത്തിൽ പ്രതികരിച്ചാണ് അക്ഷയ്കുമാർ ആരാധകന്റെ വായടപ്പിച്ചത്.
എന്തായാലും ലാലേട്ടനും അക്ഷയ് കുമാറുമായ ഒരു ചിത്രം മലയാളത്തിൽ എത്തുകയാണെങ്കിൽ മലയാളി ആരാധകരെയും ബോളിവുഡ് പ്രേക്ഷകരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും അത് എന്നാണ് അറിയാൻ കഴിയുന്നത്. ഈ മാസം 11നാണ് അക്ഷയ്കുമാർ നായകൻ അയക്കുന്ന പുതിയ ചിത്രം രക്ഷാബന്ധൻ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ബോളിവുഡിൽ വലിയൊരു ചലനം സൃഷ്ടിക്കാൻ ഒന്നും ചിത്രത്തിനായില്ല.