മോഹന്‍ലാലിനെ ലയണ്‍ എന്നും മമ്മൂട്ടിയെ ടൈഗര്‍ എന്നും വിശേഷിപ്പിച്ച് തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട.വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം ലൈഗര്‍ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയപ്പോഴാണ് തരാം ഇങ്ങനെ പറഞ്ഞത്.മലയാളി താരങ്ങളെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.മെഗാ ബജറ്റ് ചിത്രം ലൈഗറിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയത് ശ്രീഗോകുലം മൂവീസ് ആണ്. ചിത്രത്തില്‍ അനന്യ പാണ്ഡെ നായികയായി എത്തുന്നു. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ലൈഗര്‍.
താന്‍ ഏറെ സ്നേഹിക്കുന്ന താരമാണ് ദുല്‍ഖര്‍ എന്നും ഞാൻ ദുൽക്കാറിന്റെ വലിയ ഫാൻ ആണെന്നും വിജയ് പറഞ്ഞു. അതിനാല്‍ മമ്മൂട്ടി സാര്‍ തനിക്ക് അങ്കിളാണെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു.കൂടാതെ കണ്ണ് കൊണ്ട് അഭിനയിക്കുന്ന ആളാണ് ഫഹദ് ഫാസില്‍ എന്നും ടൊവിനോ തോമസ് ഹാന്‍ഡ്സം ആണെന്നും വിജയ് പറഞ്ഞു.
താരത്തിന്റെ പുതിയ ചിത്രമായ ലൈഗന്റെ പ്രമോഷന്റെ ഭാഗമായി ടീം കൊച്ചിയില്‍ എത്തിയിരുന്നു. അനന്യ പാണ്ഡ്യയാണ് നായിക . മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡയലോഗും അനന്യയും വിജയ് യും പറഞ്ഞു. ഓഗസ്റ്റ് 25ന് ആണ് ലൈഗര്‍ തിയറ്ററുകളില്‍ എത്തുന്നത്.ത്രത്തില്‍ അനന്യ പാണ്ഡെ നായികയായി എത്തുന്നു. അനന്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് ലൈഗര്‍.