തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ തരമായ ദുല്‍ഖര്‍ സല്‍മാനെ കുറിച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.ദുല്‍ഖറുമായി ചേര്‍ന്ന് മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് താരം. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രം ലൈഗര്‍ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയപ്പോഴാണ് തരാം ഇങ്ങനെ പറഞ്ഞത്.വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ലൈഗറിലെ ഗാനങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിച്ചിരുന്നു.മെഗാ ബജറ്റ് ചിത്രം ലൈഗറിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയത് ശ്രീഗോകുലം മൂവീസ് ആണ്. ചി​ത്ര​ത്തി​ല്‍​ ​അ​ന​ന്യ​ ​പാ​ണ്ഡെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​അ​ന​ന്യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചിത്രം കൂടിയാണ് ​ലൈ​ഗ​ര്‍.​

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ആണ് മലയാളികളുടെ സൂപ്പർ തരമായ ദുല്‍ഖര്‍ ഒന്നിച്ചുള്ള ചിത്രം പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് നടക്കാതെ പോവുകയായിരുന്നുവെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ഞാന്‍ ദുല്‍ഖറിന്റെ വലിയ ഫാനാണ്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ചെയ്യാന്‍ താല്‍പര്യമുള്ള ചുരുക്കം നടന്മാരില്‍ ഒരാളാണ് ദുല്‍ഖറെന്നും മഹാനടിയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു വേഷമല്ല മറിച്ച് പോലീസ് വേഷങ്ങളും കോമഡിയും ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുണ്ടെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കുന്നു.

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒരു നിറ സാന്നിധ്യമായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍.ദുല്‍ഖര്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം മികച്ച വിജയമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടൻ പ്രഭുവിനു നേരെ കേസുനൽകി സഹോദരിമാർ

വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി…

ഇനി വരുന്നത് ഒരു ഇടിവെട്ട് ഐറ്റവുമായി : ദി ലെജൻഡ്

ശരവണൻ അരുൾ നായകനായി എത്തിയ ചിത്രമായിരുന്നു ദി ലെജൻഡ്. ചിത്രം ഒരു മാസ്സ് മസാല എന്റർടൈൻമെന്റ്…

മോഹന്‍ലാലിന്റെ മോണ്‍സ്റ്റർ ഓണം റിലീസ്

പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന മോണ്‍സ്റ്റര്‍ ഓണത്തിന് തിയേറ്ററുകളിൽ എത്തും.ഒ.ടി.ടി റിലീസായി നിശ്ചയിച്ച ചിത്രം…

മോഹൻലാലിന്റെ ഉപേക്ഷിക്കപ്പെട്ട ഹോളിവുഡ് താരത്തിന് ഒപ്പമുള്ള ചിത്രം, അന്ന് അത് നടന്നിരുന്നുവെങ്കിൽ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…