ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന് സിനിമ 50 കോടി ക്ലബ്ബില്‍. ചിത്രം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്ബോഴും അന്‍പതോളം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.കേരളത്തില്‍ പാപ്പന് റിലീസ് ചെയ്തത് 250ല്‍ അധികം തിയറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.
മലയാളം ബിഗ് സ്ക്രീനിലെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യ വരിയില്‍ തന്നെ ഇടംപിടിക്കാറുള്ളവരാണ് ഭരത് ചന്ദ്രനും മാധവനും അശോക് നരിമാനും മുഹമ്മദ് സര്‍ക്കാരുമൊക്കെ. ഒക്കെയും സുരേഷ് ഗോപി വാക്കും ജീവനും നല്കിയ കഥാപാത്രങ്ങള്‍. കാക്കിയിട്ട സുരേഷ് ഗോപി എന്നത് തൊണ്ണൂറുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് മിനിമം ഗ്യാരന്റി ആയിരുന്നു.പത്ത് വര്‍ഷത്തിനു ശേഷം സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രമായി മലയാള സിനിമയിലേക്ക് തിരിച് എത്തിയിരിക്കുകയാണ് പാപ്പനിലൂടെ. തന്റെ സിനിമ ജീവിതത്തിൽ ഒട്ടേറെ ഹിറ്റുകള്‍ നല്കിയ ജോഷിക്കൊപ്പമാണ് ആ മടങ്ങിവരവ് എന്നതായിരുന്നു ആരാധകരെ ഹരം കൊള്ളിച്ചിരുന്നത്. എബ്രഹാം മാത്യു മാത്തന് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് സുരേഷ് ഗോപിയുടെ നായകന്.
ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് ആർജെ ഷാനാണ്. ചിത്രത്തിൽ സുരേഷ് ഗോപിയും നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. , ആശാ ശരത്, നൈല ഉഷ, കനിഹ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്വര്ക്കിനാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദര്‍ശനത്തിനെത്തും.