വെള്ളിത്തിര പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഓഗസ്റ്റ്‌ 17ന് നടൻ ആസിഫലിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കി . ഒരു വാട്സ്ആപ്പ് കൂട്ടായ്മ നിർമ്മിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.വെള്ളിത്തിര പ്രൊഡക്ഷന്റെ ബാനറിൽ അജു അജീഷ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പന്തം.

ജനപ്രീതിയും,കലാമൂല്യവുമുള്ള ഒട്ടനവധി അവാർഡുകൾ വാരിക്കൂട്ടിയ കാക്ക എന്ന ഷോർട്ട്‌ ഫിലിമിനു ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസ്‌ നിർമിക്കുന്ന ചിത്രമാനിതാ.
ചിത്രത്തിന്റെ സംവിധാനവും എഡിറ്റിങ്ങും അജു അജീഷ്‌ തന്നെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ,മോഷൻ പോസ്റ്ററുകൾ എറണാകുളം ചിൽഡ്രൻസ്‌ പാർക്ക്‌ തിയറ്ററിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകനും,’മാക്ട’ചെയർമാനുമായ ശ്രീ.മെക്കാർട്ടിൻ പുറത്തിറക്കി. പ്രശസ്ത സംവിധായകരായ ശ്രീ.സന്തോഷ്‌ വിശ്വനാഥ്‌, ശ്രീ.ബോബൻ സാമുവൽ, തിരക്കഥാകൃത്ത്‌ രാജേഷ്‌ വർമ്മ, മ്യൂസിക് ഡയറക്ടർ ശ്രീ.രതീഷ്‌ വേഗ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രൊജക്ട് ഡിസൈനർ അൽത്താഫ് പി.ടി. ഛായാഗ്രഹണം ഷിജു എം ഭാസ്‌കർ, രചന അജു അജീഷ് & ഷിനോജ് ഈനിക്കൽ, അഡിഷണൽ സ്ക്രീൻപ്ലേ ഗോപിക കെ ദാസ്,സംഗീതം എബിൻ സാഗർ,ഗാനരചന അനീഷ്‌ കൊല്ലോളി, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല, കലാസംവിധാനം സുബൈർ പാങ്ങ്, കാസ്റ്റിംഗ് ഡയറക്ടർ സൂപ്പർ ഷിബു, മേക്കപ്പ് വിജേഷ് കൃഷ്ണൻ & ജോഷി ജോസ്, കോസ്റ്റ്യൂം ആര്യ ജയകുമാർ, അസോസിയേറ്റ് ഡയറക്ടർ മുർഷിദ് അസീസ്, അസോസിയേറ്റ് എഡിറ്റർ വിപിൻ നീൽ,അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് ആദിൽ തുളുവത്ത്, വിഷ്ണു വസന്ത & വൈഷ്ണവ് എസ് ബാബു, റീ-റെക്കോർഡിങ്ങ് മിക്സ് ഔസേപ്പച്ചൻ വാഴക്കാല, സൗണ്ട് ഡിസൈനർ റോംലിൻ മലിച്ചേരി, ടൈറ്റിൽ അനിമേഷൻ ഡ്രീം സെല്ലേഴ്‌സ്, സ്റ്റിൽസ് യൂനുസ് ഡാക്‌സോ & വി. പി. ഇർഷാദ്, പി ആർ ഓ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ ഗോകുൽ എ ഗോപിനാഥൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പുലിമുരുകനിൽ മോഹൻലാലിന്റെ നായികയായി ആദ്യം എത്തേണ്ടിയിരുന്നത് ഈ നടിയായിരുന്നു

മലയാള സിനിമകളിൽ ഹിറ്റ് ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു പുലിമുരുകൻ. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ഈ…

അടുത്ത 300 കോടി അടിക്കാൻ മോഹൻലാലിന്റെ റാം

12ത് മാനിനു ശേഷം മോഹൻലാൽ ജിത്തു ജോസഫ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് റാം. ദൃശ്യം…

‘എന്റെ ശരിക്കുള്ള സ്വഭാവം അവൾ അറിയുന്നതിന് മുമ്പേ കെട്ടി’, പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത്‌ രവിയുടെ ഇന്റർവ്യൂ വിവാദമാകുന്നു

മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന നടനാണ് ശ്രീജിത്ത്‌ രവി. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ…

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടൻ അദ്ദേഹമാണ് ; ദിലീഷ് പോത്തൻ..

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു…