ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി കേരള പോലിസ് പിടിച്ച കഥയാണ് ഇന്ത്യൻ മണി ഹീസ്റ്റ്.15വർഷങ്ങൾക്ക് മുൻപ് കേരള പോലീസിനെ വട്ടം കറക്കി കുഴപ്പത്തിലാക്കിയ ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകൻ പോവുകയാണ്.രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കവർച്ചയായിരുന്നു ഇത്‌. കഥയിലെ ഐ ജി വിജയനായി സിനിമയിലെത്താൻ പോകുന്നത് മലയാലികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാൽ ആണ്. കൂടാതെ കവർച്ചാ തലവനായി ഫഹദ് ഫാസിൽ വേഷമിടുന്നു എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ചിത്രം എല്ലാ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.ഫഹദ് ഫാസിലിൻ്റെ നേതൃത്വത്തിതിൽ ചെന്നൈയിൽ വച്ചാണ് സിനിമയുടെ ചർച്ച നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടും.

അനിർബൻ ഭട്ടാചര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് ദി ചെലബ്ര ബാങ്ക് എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ മോഹൻലാലും, അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പി.വിജയനും പങ്കെടുത്തിരുന്നു.പതിനഞ്ചു വർഷം മുമ്പ് കേരളത്തെ നടുക്കിയ ബാങ്ക് കവർച്ച കേസിൽ പ്രതികളെ കേരള പോലീസ് 56 ദിവസം ആണ് കേരളത്തിനകത്തും പുറത്തുമായി അന്വേഷിച്ചത് . രാജ്യത്തെ അഞ്ചു് നഗരങ്ങളിലാണിവർ അന്വേഷണം നടത്തിയത്. കൃതയമായ ആസൂത്രണത്തോടെ നടത്തിയ കവർച്ചയായിരുന്നു അത്.ചെലേമ്പ്ര ബാങ്ക് കവർച്ച മാവോയ്സ്റ് ആണെന്ന സംശയത്തിനായിരുന്നു ആദ്യ ഘട്ടത്തിൽ പോലീസ് ഊന്നൽ നൽകിയത്.സിനിമകഥയെ വെല്ലുന്ന കഥയാണ് അന്ന് കേരളത്തില് ഒന്നടങ്കം കേട്ടത്. ആ സംഭവങ്ങൾ സിനിമയാകുമ്പോൾ അതിനായുള്ള കാത്തിരിപ്പിലാണ് ഏവരും.

അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഐ.ജി വിജയനായി ആണ് മോഹൻലാൽ എത്തുന്നത് , കവർച്ചാത്തലവൻ ബാബുവായി ഫഹദു ഫാസിലും എത്തുമ്പോൾ സിനിമ ഒരു മികച്ച ദൃശ്യവിസ്മയം ആകാനാണ് സാധ്യത. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ തന്നെയായിരിക്കും ഇത്‌ എന്നതിൽ സംശയം ഇല്ല.കേരള പോലീസിന്റെ അതിസാഹസികമായ ഒരു കഥയായിരിക്കും ഇതിലൂടെ സിനിമ സ്നേഹികൾ ഇനി കാണാൻ പോകുന്നത്.

Leave a Reply

Your email address will not be published.

You May Also Like

മലയാള സിനിമയിൽ ഏറ്റവും പൗരുഷമുള്ള വ്യക്തി മോഹൻലാൽ ആണെന്ന് നടി ഐശ്വര്യ ലക്ഷ്മി

മലയാളത്തിൻ്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി.2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ…

മോഹൻലാൽ ഒരു അത്ഭുതം തന്നെയാണ് ;ജിസ് ജോയ്

മലയാള സിനിമാ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന മോഹൻലാൽ എന്ന മഹാ…

ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ തമ്മനയും നീൽ നിതിൻ മുകേഷും

ജനപ്രിയ നായകൻ ദിലീപ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ…

ആറാട്ടിന്റെ വമ്പൻ വിജയത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി, മമ്മൂട്ടി നായകൻ

ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാളത്തിന്റെ…