ലോകമെമ്പാടും ആരാധകരുള്ള തമിഴ് താരമാണ് ധനുഷ്. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ചിത്രങ്ങൾ ഒന്നും തന്നെ തിയറ്ററുകൾ കണ്ടിരുന്നില്ല എന്നാൽ ഇപ്പോൾ ഒരു വർഷത്തിനുശേഷം തിരുച്ചിത്രമ്പലം എന്ന ധനുഷ് നായകനായി നിത്യ മേനോൻ നായികയായി എത്തിയ ചിത്രം വലിയ അഭിപ്രായങ്ങൾ കിട്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഒരുപാട് നാളുകളായ ധനുഷിന്റെ ചിത്രങ്ങൾക്കുവേണ്ടി തിയേറ്ററിൽ കാത്തിരിക്കുന്ന താരത്തിന്റെ ആരാധകർക്ക് ഇത് ആഘോഷം തന്നെയാണ്. എന്നാൽ ആ ആഘോഷം അതിരുകടന്നപ്പോൾ ചെന്നൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരാരാധന ഒരു നല്ല കാര്യം തന്നെയാണ് എന്നാൽ അത് അതിരുവിട്ടാൽ എല്ലാം അപകടം തന്നെയാണ്.
ധനുഷ് വരുന്ന സീനിൽ വെച്ച് ചെന്നൈയിലെ രോഹിണി എന്ന തീയറ്ററിൽ ആരാധകരുടെ ആവേശം അലതല്ലി അതിരുകടന്നു. ഇതിന്റെ ഭാഗമായി ആരാധകർ നൃത്തവും ആർപ്പുവിളികളുമായി സീറ്റിൽ നിന്ന് എഴുന്നേറ്റതിനുശേഷം തീയേറ്ററിന്റെ സ്ക്രീൻ ചില ആരാധകർ ചേർന്ന് വലിച്ചുകീറി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പിന്നീട് തങ്ങൾക്ക് തന്നെ പറ്റിയ അമളി ആരാധകർക്ക് മനസ്സിലായത് നിന്നതിന് ശേഷമാണ്. ഈ സംഭവം ആരാധകരും തിയറ്റർ ഉടമയും തമ്മിലുള്ള വാകേട്ടത്തിൽ കലാശിക്കുകയും ചെയ്തു.
എന്നാൽ ഇതുമൂലം തീയേറ്റർ ഉടമയ്ക്ക് ഇപ്പോൾ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ എന്ന മഹാമാരി തുടങ്ങിയതിനു ശേഷം ധനുഷിന്റെ മിക്ക ചിത്രങ്ങളും ഓ ടി ടി ചിത്രങ്ങളായാണ് വന്നുകൊണ്ടിരിക്കുന്നത്. വളരെ കാലത്തിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആരാധകരുടെ സന്തോഷം അല്ല തല്ലിയത് ഇപ്പോൾ വലിയ വിന ആയിരിക്കുകയാണ്.
മിത്രൻ ജവഹർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ധനുഷ് നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച അഭിപ്രായങ്ങൾ കിട്ടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ് ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ കുറിക്കുമെന്ന് ഇത്തവണ ഉറപ്പാണ്. ഇവരെ കൂടാതെ ചിത്രത്തിൽ റാഷി ഖന്ന പ്രിയ ഭവാനി ശങ്കർ പ്രകാശ് രാജ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.