മലയാളസിനിമയിൽ നിന്ന് മലയാളികൾക്ക് ഒഴിച്ചു മാറ്റി നിർത്താൻ കഴിയാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ ഇന്ന് മാറി കഴിഞ്ഞു. മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഒരു നിറ സാന്നിധ്യമായി ഷൈൻ മാറി എന്നതാണ് സത്യം.2011ൽ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈൻ അഭിനയരംഗത്തേക്ക് എത്തുന്നത്. സൗദി അറേബ്യയിലെ മരുഭൂമിയിൽ പീഡിപ്പിക്കപ്പെടുകയും അടിമയെപ്പോലെ പെരുമാറുകയും ചെയ്യുന്ന ഒരു കുടിയേറ്റക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.പിന്നീട് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിൽ തന്നെയായിരുന്നു ഷൈൻ എത്തീരുന്നത്.പ്രേക്ഷകർ ഇരുകൈയും നീട്ടി ആയിരുന്നു ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ സ്വീകരിച്ചിരുന്നത്.

കൃഷ്ണ ശങ്കർ,ദുർഗ കൃഷ്ണ, സ്വാസിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന കുടുക്ക് 2025 എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകിയ അഭിമുഖത്തിൽ ഷൈൻ മമ്മൂട്ടിയ്ക്കൊപ്പം ലൊക്കേഷനിൽ വച്ച് നടന്ന അനുഭവത്തെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
കോടികൾ കിട്ടുമെന്ന് ആഗ്രഹം കൊണ്ടല്ല ഈ പ്രായത്തിലും മമ്മൂക്ക അഭിനയിക്കുന്നത്. പല നടന്മാരും ഒരു പടം കഴിഞ്ഞാൽ ലോകം ചുറ്റാൻ പോകും എന്നാൽ മമ്മുക്ക അടുത്ത സിനിമയുടെ സെറ്റിലേക്ക് ആണ് പോകുന്നത് സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള ജീവിതമാണ് മമ്മൂട്ടിയുടേത് എന്നാണ് ഷൈൻ പറയുന്നത്. മമ്മൂക്കയ്ക്ക് എന്നും ഷൂട്ട് ഉണ്ടാകണം. പുള്ളി ഒരു സെറ്റിൽ നിന്നും അടുത്ത സെറ്റിലേക്ക് ആണ് പോകുന്നത്. അധികം രാത്രിയിൽ ജോലി ചെയ്യാത്ത ഒരാളാണ് മമ്മൂക്ക. ചില ദിവസങ്ങളിൽ മാത്രമായിരിക്കും അങ്ങനെ ചെയ്യുക. ഉണ്ട ചെയ്യുന്ന സമയത്ത് രാത്രി ഷൂട്ടിങ് ചെയ്യുന്ന സമയത്ത് 9. 30 ഒക്കെ ആയപ്പോൾ ഖാലിദ് റഹ്മാനോട്‌ ഞാൻ കുറച്ചു ഭക്ഷണം കഴിച്ചോട്ടെ എന്ന് മമ്മൂക്ക ചോദിച്ചു. ഭക്ഷണം കഴിക്കാനും പറഞ്ഞു. മമ്മുക്ക ഭക്ഷണം കഴിക്കാൻ ഇരുന്ന് കഴിക്കാൻ പാത്രം തുറന്നപ്പോൾ ആ ഷോട്ട് എടുക്കാമല്ലോ എന്ന് ഖാലിദ് പറയുന്നത് കേട്ട്, ഷോട്ട് എടുക്കാനൊ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റു.

ഇതെല്ലാം അദ്ദേഹത്തിനു സിനിമയോടുള്ള അത്രയും ഇഷ്ടം കൊണ്ടാണ് എന്നും പറയുന്നു. ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തിലും ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ഭീഷ്മ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ഷൈന്റെ പ്രകടനം മികച്ചതായിരുന്നു. പുതിയ സിനിമകളുടെ ഭാഗമായി വളരെ പെട്ടെന്ന് തന്നെ വളർന്നു വന്ന ഒരു നടനായി ഷൈൻ ടോം ചാക്കോ ഇന്ന് മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജോണി വാക്കറിന് രണ്ടാം ഭാഗം : വെളിപ്പെടുത്തലുമായി സംവിധായകൻ

ദേശാടനം, കളിയാട്ടം, പൈതൃകം, ശാന്തം,4 ദി പീപ്പിൾ, ഹൈവേ, ജോണി വാക്കർ….. ഇതെല്ലാം ഒരേ സംവിധായകന്റെ…

കെ.ജി.എഫിനെ മലർത്തിയടിക്കാൻ ദളപതി വിജയ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിൽ നായികയായി എത്തുന്നത് ജ്യോതിക : ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു

തിയേറ്ററുകളില്‍ പുതിയ സിനിമാനുഭം സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന അടുത്ത ചിത്രമാണ് ‘കാതല്‍’.…

ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിൽ തമിഴ് നടൻ ധ്രുവ വിക്രമും

പാൻ ഇന്ത്യ ചലച്ചിത്ര താരമായ ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് കിംഗ് ഓഫ്…