‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്’. വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് ഇതുവരെ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും മറ്റും കണ്ട് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് എന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള പോസ്റ്റർ ആയിരുന്നു പുറത്തു വന്നിരുന്നത്.
റോഷാക്കില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മിഥുന് മുകുന്ദന് ആണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ് ഈ ചിത്രം. പാതി മറച്ച മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയി എത്തിയിരുന്നത്. ഈ ചിത്രത്തിൽ നിന്നു തന്നെ ഒരുപാട് വ്യത്യസ്തതകളും ട്വിസ്റ്റുകളും ചേർന്നതാണ് ചിത്രം എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. മമ്മൂട്ടി ആരാധകരെല്ലാം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്ര മാണ് റോഷക്.ചിത്രം ഓണം റിലീസായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാൽ ചിത്രം ഓണത്തിന് റിലീസിന് എത്തുകയില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ചിത്രീകരണം പൂർത്തിയായി റിലീസ് കാത്തിരിക്കുകയാണ് ചിത്രം ഇപ്പോൾ.
ചിത്രത്തിലെ അണിയറ പ്രവർത്തകരെല്ലാം ഒരുമിച്ചുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പായ്ക്കപ്പ് സമയത്തോ മറ്റോ എടുത്ത ചിത്രമായിരിക്കുമിതെന്നാണ് മനസ്സിലാക്കുന്നത്. ഈ ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വയറലായി മാറി കഴിഞ്ഞിരുന്നു.