ലോക മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ എന്ന മലയാള ചലച്ചിത്രം. അന്നുവരെയുള്ള സിനിമ സങ്കൽപ്പങ്ങളെ എല്ലാം തന്നെ പൊളിച്ചെഴുതിക്കൊണ്ട് പുതിയ ഒരു ദൃശ്യ അനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു ടിപ്പിക്കൽ കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേർത്ത് പൊടിക്കൈ പോലെ തയ്യാറാക്കിയ ചിത്രമാണ് ലൂസിഫർ.
ചിത്രം ബോക്സ് ഓഫീസിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. മലയാളത്തിൽ നിന്നും 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യചിത്രം എന്ന ചരിത്രവും ഈ ചിത്രം സ്വന്തമാക്കി. അതുകൊണ്ടുതന്നെ തമ്പുരാൻ എന്ന ചിത്രം ഈ ചിത്രത്തിനേക്കാളും വലിയ ക്യാൻവാസിൽ ഒരുക്കാൻ തന്നെയാണ് ലക്ഷ്യം എന്നാണ് പൃഥ്വിരാജ് കുമാരൻ മാധ്യമങ്ങളോട് പറഞ്ഞത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് കുമാരൻ സംവിധാനം ചെയ്തു മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന ലേബൽ മാത്രം മതി ഈ ചിത്രം വിറ്റ് പോകാൻ.
എല്ലാത്തരം ചിത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള മലയാളികളുടെ മുന്നിലേക്ക് ആദ്യ പാർട്ട് സൃഷ്ടിച്ച ഹൈപ്പിന് പുറകെയാണ് എമ്പുരാൻ എന്ന രണ്ടാം ഭാഗം എത്തുന്നത്. അടുത്തിടെ ജനഗണമന എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തതിനു ശേഷം പൃഥ്വിരാജ് പറഞ്ഞ ഒരു വാചകം വളരെ ശ്രദ്ധേയമായിരുന്നു. നേരത്തെ പോണം ലാലേട്ടനെ കാണാനുണ്ട് എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അതിന്റെ പിറ്റേദിവസം തന്നെ അതിനുള്ള ഉത്തരവും താരം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ചു. തമ്പുരാൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ആയ ആദ്യ മീറ്റിങ്ങിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അതിനെ അദ്ദേഹം ഉത്തരം നൽകിയത്.”ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി.
അഭിനേതാക്കള്‍ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. വിദേശ രാജ്യങ്ങളിലടക്കം സിനിമ ചിത്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കാത്ത ഒരു സിനിമ ഞങ്ങള്‍ ചെയ്യും”- മോഹന്‍ലാല്‍ പറഞ്ഞു. ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാം ഭാഗം ഒരുക്കുക.